HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്‍പതു ദിവസം; ആവേശക്കൊടുമുടിയില്‍ മുന്നണികളും പ്രവര്‍ത്തകരും

  
backup
April 14 2019 | 04:04 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-11

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കേ തിരുവനന്തപുരം മണ്ഡലത്തില്‍ മുന്നണികള്‍ ആവേശക്കൊടുമുടിയില്‍. പ്രചാരണം മന്ദഗതിയിലാണെന്ന പരാതികളെ തുടര്‍ന്ന് യു.ഡി.എഫ് ക്യാംപ് പൂര്‍വാധികം ഊര്‍ജസ്വലതയോടെ പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നാണ് പ്രചാരണം തുടങ്ങിയത്.  ഇന്നലെ രാവിലെ തീരുമാനിച്ച സമയത്തില്‍ നിന്നും അരമണിക്കുര്‍ വൈകി തൊഴുവന്‍ കോട് ക്ഷേത്ര സന്നിധിയില്‍ നിന്നും തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ശശി തരൂരിന്റെ ചെറിയ പ്രസംഗം ജനങ്ങളുടെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. ശബരിമല വിഷയത്തില്‍ ബി.ജെ.പി അവസരവാദ നിലപാടാണ് സ്വീകരിച്ചത്. റിവ്യൂ പെറ്റിഷന്‍ കൊടുക്കാനോ, ഓര്‍ഡിനന്‍സ് കൊണ്ടു വരാനോ ബി.ജെ.പി ശ്രമിച്ചില്ല. രാഷ്ട്രീയ സുവര്‍ണാവസരമായിട്ടാണ് ബി.ജെ.പി ശബരിമല വിഷയത്തെ കണ്ടതെന്നും തരൂര്‍ പറഞ്ഞു. വീല്‍ചെയറില്‍ തരൂരിനെ സ്വീകരിക്കാനെത്തിയ കാവല്ലൂര്‍ സ്വദേശി വിഷ്ണുനെ ഷാള്‍ അണിയിച്ച് ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയാണ് അടുത്ത സ്വീകരണ വേദിയിലേക്ക് നീങ്ങിയത്.  സ്ഥാനാര്‍ത്ഥി പര്യടനം കടന്നു പോയ സ്വീകരണ വേദികളിലെല്ലാം പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു. ശശി തരൂരിന്റെ മുഖം പതിപ്പിച്ച ടീ ഷര്‍ട്ടും ധരിച്ച് മൂവര്‍ണ കൊടികളും പൂക്കളും കൈപ്പത്തി ചിഹ്നവുമായി യുവാക്കളാണ് പര്യടനത്തിലെ താരമായത്.
കാവല്ലൂര്‍ ഏലാമുടിപ്പുര അമ്പലത്തില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തജനങ്ങളെ അഭിവാദ്യം ചെയ്ത് വോട്ടഭ്യര്‍ഥിച്ചു. ഊളമ്പാറ, കടപ്പത്തല, അമ്പലംമുക്ക്, ഇന്ദിരാനഗര്‍, പൂമല്ലിയൂര്‍ക്കോണം, ഊന്നന്‍പാറ, ഹാരവിപുരം, ഇരപ്പുകുഴി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം കുടപ്പനക്കുന്നില്‍ ഉച്ചവിശ്രമം. തുടര്‍ന്ന് മൂന്ന് മണിക്ക് ഗൗരീശപട്ടം ക്ഷേത്രനടയില്‍ നിന്നും തുടങ്ങി ബര്‍മ്മാ റോഡ്, കണ്ണമ്മൂല, പുത്തന്‍പാലം, പള്ളിമുക്ക്, പാറ്റൂര്‍, മുളവന, പട്ടം, കേശവദാസപുരം, മുട്ടട, മരപ്പാലം, ലക്ഷം വീട്, പേരാപ്പൂര് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി വൈകി നാലാഞ്ചിറ കുരിശ്ശടി ജങ്ഷനില്‍ അവസാനിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ പര്യടനം ഇന്നലെ പാറശാല മണ്ഡലത്തിലെ കോളിയൂര്‍ ജങ്ഷനില്‍ നിന്നും പര്യടനം ആരംഭിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി പര്യടനം ഉദ്ഘാടനം ചെയ്തു.  അയ്യന്‍കാളി, അംബേദ്കര്‍ പ്രതിമകളില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയശേഷം തിരുവല്ലം വെസ്റ്റ്, തിരുവല്ലം ഈസ്റ്റ്, അമ്പലത്തറ, കമലേശ്വരം എന്നീ മേഖലകളിലായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം. ആവേശകരമായ സ്വീകരണത്തിന് ചെറിയ വാക്കുകളിലൂടെ നന്ദിയും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും ചൂണ്ടിക്കാട്ടിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും യാത്രയായത്. സ്ഥാനാര്‍ത്ഥിയോടൊപ്പം പള്ളിച്ചല്‍ വിജയന്‍, ടി എന്‍ സീമ, വി എസ് സുലോചനന്‍, കരമന ഹരി, തിരുവല്ലം ശിവരാജന്‍ എന്നിവര്‍ ഉണ്ടായിരുന്നു. പര്യടനം രാത്രി വൈകി എസ് എം ലോക്കില്‍ സമാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago