ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ കമ്മിഷന് ചെയ്തു
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങ് നടന്നു. കുണ്ടറ, ചാത്തന്നൂര്‍, ഇരവിപുരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേത് തേവള്ളി സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂളിലും കൊല്ലം മണ്ഡലത്തിലേത് സെന്റ് അലോഷ്യസ് സ്കൂളിലും ചവറ മണ്ഡലത്തിലേത് കരുനാഗപ്പള്ളി വിദ്യാധിരാജ കോളജിലും ചടയമംഗലത്തിന്റേത് കൊട്ടാരക്കര സെന്റ് മേരീസ് എച്ച്.എസ.്എസിലും പുനലൂരിലേത് പുനലൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസിലും നടത്തി.
ബാലറ്റ് യൂനിറ്റിന്റെ വലുപ്പത്തിലാണ് ബാലറ്റ് പേപ്പര്‍. അവ ഉറപ്പിച്ച് കണ്ട്രോള് യൂനിറ്റില്‍ എല്ലാ സ്ഥാനാര്‍ഥികളുടെയും എണ്ണത്തിനും നോട്ടയ്ക്കും അനുസരിച്ചു സെറ്റ് ചെയ്തു. വി.വി പാറ്റ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നം ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിച്ചു. ഇവയില്‍നിന്ന് പുറത്തുവരുന്ന പേപ്പര്‍ സ്ലിപ്പും കണ്ട്രോള് യൂനിറ്റിലെ വോട്ടുകളുടെ എണ്ണവും ഒത്തുനോക്കിയാണ് കൃത്യത ഉറപ്പുവരുത്തിയത്.
ഓരോ മണ്ഡലത്തിലെയും ആകെ മെഷീനുകളുടെ അഞ്ച് ശതമാനം മെഷീനുകള്‍ സ്ഥാനാര്‍ഥിയെയോ സ്ഥാനാര്‍ഥിയുടെ ഏജന്റിനെയോ ഉപയോഗിച്ച് ക്രമമല്ലാത്ത രീതിയില്‍ മോക് പോള്‍ ചെയ്യിച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരുടെയും തെരഞ്ഞെടുപ്പ് കമ്മിഷന് ചുമതലപ്പെടുത്തിയ 16 എന്‍ജിനീയര്‍മാരുടെയും മേല്‍നോട്ടത്തിലാണ് ഏഴ് സെന്ററുകളിലും കമ്മിഷനിങ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."