അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് സെന്റര്‍; ഉദ്ഘാടന സമ്മേളനം ഇന്നുമുതല്‍
വളാഞ്ചേരി: അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് ആത്മീയ, സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആറു നിലകളോടുകൂടിയ കെട്ടിടം. മത, ഭൗതിക, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസ കേന്ദ്രം, വിശാലമായ ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യം, റിലീഫ് സെന്റെറുകള്‍, സ്വലാത്ത് മജ്‌ലിസ് തുടങ്ങിയവയാണ് കെട്ടിടത്തിലുണ്ടാകുക.
ഇന്നു വൈകിട്ട് നാലിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. ശൈഖ് സഅ്ദുദ്ദീന്‍ മുറാദ് അനുസ്മരണവും മജിലിസുന്നൂറും നടക്കും.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ സംബന്ധിക്കും. നാളെ രാവിലെ ഒന്‍പതു മുതല്‍ രാത്രി പത്തുവരെ നടക്കുന്ന വിവിധ സെഷനുകളിലായി മന്ത്രി കെ.ടി ജലീല്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മുനീര്‍ ഹുദവി വിളയില്‍, സിംസാറുല്‍ഹഖ് ഹുദവി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുസ്സമദ് സമദാനി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സംസാരിക്കും
സെന്റര്‍ സമര്‍പ്പണം 30നു വൈകിട്ട് ആറിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, റാജിഹ് അലി ശിഹാബ് തങ്ങള്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്ബഷീര്‍, എം.എല്‍.എമാരായ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.എ അഹമ്മദ് കബീര്‍, സി. മമ്മൂട്ടി സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി.പി ഹംസ ഹാജി, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, അലി കല്ലിങ്ങല്‍, മൊയ്തു തൊണ്ടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."