പാലക്കാടിന്റെ 'ശ്രീ'യെ ആവേശത്തോടെ വരവേറ്റ് മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്: ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ ഇന്നലത്തെ പര്യടനം ജില്ലയുടെ അതിര്‍ത്തിയായ കാഞ്ഞിരംപ്പാറയില്‍നിന്ന് ആരഭിച്ചു. ചുട്ടുപൊള്ളുന്ന വെയിലിലും നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നത്. ഉച്ചയോടെയാണ് സ്ഥാനാര്‍ഥി അമ്പലപ്പാറയിലും കച്ചേരിപ്പറമ്പിലും എത്തിയത്ത്. വന്‍ ജനാവലിയാണ് മലയോര മേഖലയില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
വിജയിച്ചു കഴിഞ്ഞാല്‍ എല്ലാ മേഖലയിലും സമഗ്രവികസനം നടപ്പിലാക്കുമെന്നും, ജനങ്ങള്‍ അനുഭവിക്കുന്ന കുടി വെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. അലനല്ലൂര്‍, കോട്ടോപ്പാടം തുടങ്ങിയ പഞ്ചായത്തുകളില്‍ അമ്പതിലധികം സ്വീകരണങ്ങളാണ് സ്ഥാനാര്‍ഥി ഏറ്റുവാങ്ങിയത്.
കാല്‍ നൂറ്റാണ്ട് കാലമായി ഇടതുപക്ഷം പ്രതിനിതീകരിക്കുന്ന പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ വികസനമുരടിപ്പാണ് സൃഷ്ട്ടിച്ചിരിക്കുന്നതെന്നും, രാഹുല്‍ നയിക്കുമ്പോള്‍ ശ്രീകണ്ഠന്‍ ജയിക്കണമെന്നും സ്വീകണത്തില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ കളത്തില്‍ അബ്ദുള്ള, അഹമ്മദ് അഷ്‌റഫ്, പി.ആര്‍ സുരേഷ്, കല്ലടി ബക്കര്‍, ടി. എസലാം, റഷീദ് ആലായന്‍, അഡ്വ. സിദ്ദീഖ്, ഫായിദ ബഷീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, പൊന്‍പാറ കോയക്കുട്ടി, എ. അസൈനാര്‍, ടി.വി അബ്ദുറഹ്മാന്‍, ഹമീദ് കൊമ്പത്ത്, പൂതാനി നസീര്‍ബാബു, ഷിഹാബ്, ഗിരീഷ് ഗുപ്ത, ഉണ്ണീന്‍ കുട്ടി, നൗഫല്‍ തങ്ങള്‍ വിവിധ സ്വീകരണങ്ങളില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."