ടൂറിസം പ്രോത്സാഹനം; ധാരണാപത്രം ഒപ്പിട്ടു
കൊച്ചി: സംസ്ഥാനത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് ടൂറിസം വകുപ്പും സില്‍ക്ക് എയറും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു. തെരഞ്ഞെടുത്ത നഗരങ്ങളില്‍ റോഡ്ഷോകളും പ്രത്യേക മാര്‍ക്കറ്റിങ് പരിപാടികളും സംഘടിപ്പിക്കുക വഴി ആസ്ത്രേലിയ, ന്യൂസിലാന്‍ഡ്, ചൈന, കൊറിയ, ജപ്പാന്, സിങ്കപ്പൂര്‍ തുടങ്ങിയ സുപ്രധാന വിപണികളില്‍നിന്ന് കേരളത്തിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ലോക വിപണിയിലെമ്പാടും കേരളത്തിന്റെ മഹിമ വിളിച്ചേതാനും അതുവഴി സംസ്ഥാനത്തേയ്ക്ക് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മികച്ച സേവനദാതാവെന്ന സല്‍പ്പേരും ബൃഹത്തായ സേവനശൃംഖലയും സ്വന്തമായുള്ള സില്‍ക്ക് എയറുമായുള്ള കരാര്‍ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."