കൊലക്കേസ് പ്രതിയെ മത്സരിപ്പിക്കുന്നതിലൂടെ സി.പി.എം നല്‍കുന്ന സന്ദേശമെന്തെന്ന് പി.കെ ഫിറോസ്
താമരശ്ശേരി: കൊലക്കേസില്‍ പ്രതിയാവുകയും നിരവധി രാഷ്ട്രീയ കൊലപാതകങ്ങളില്‍ കുറ്റാരോപിതനാവുകയും ചെയ്ത വ്യക്തിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിലൂടെ സി.പി.എം എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് വ്യക്തമാക്കാന്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തയാറാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
പരപ്പന്‍പൊയില്‍ ടൗണ്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നത് സി.പി.എമ്മിനെ ഭയപ്പെടുത്തുകയാണ്. പാര്‍ട്ടിയുടെ ഏക താവളമായ കേരളവും കൈവിടുമോയെന്ന ഭയമാണ് അവര്‍ക്കുള്ളത്. ഫാസിസത്തെ തൂത്തെറിയാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കുകയുള്ളൂ. രാജ്യത്തിന്റെ ചരിത്രമറിയാത്ത യോഗി ആദിത്യ നാഥിനെപ്പോലെയുള്ള വര്‍ഗ്ഗീയ വിഷപ്പാമ്പുകള്‍ വിതച്ച രാഷ്ട്രീയ വൈറസ് ശുദ്ധീകരിക്കുന്ന ആന്റി വൈറസാണ് മുസ്‌ലിം ലീഗെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം.ടി അയ്യൂബ് ഖാന്‍ അധ്യക്ഷനായി. എം.എ റസാഖ്, പി.എസ് മുഹമ്മദലി, പി.പി ഹാഫിസ് റഹിമാന്‍, എ.കെ കൗസര്‍, ടി. മൊയ്തീന്‍കോയ, റഫീക്ക് കൂടത്തായി, എ.പി മൂസ, എം. സുല്‍ഫീക്കര്‍, സുബൈര്‍ വെഴുപ്പൂര്‍, കെ.സി മുഹമ്മദ്, സി. മുഹ്‌സിന്‍, ജെ.ടി അബ്ദുറഹിമാന്‍, എം.പി സെയ്ത്, മുഹമ്മദ് ചെമ്പ്ര, കെ.സി.എം. ഷാജഹാന്‍, റാഷിദ് സബാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."