എം.പി ഭൂമി മടക്കി നല്‍കുന്നത് നിയമപരമായി രക്ഷപ്പെടില്ലെന്ന തിരിച്ചറിവുമൂലം: ഡി.സി.സി പ്രസിഡന്റ്
നെടുങ്കണ്ടം: കൊട്ടക്കാമ്പൂര്‍ വിവാദ ഭൂമി ഇടപാടില്‍ നിയമപരമായി രക്ഷപെടില്ലെന്ന തിരിച്ചറിവുമൂലമാണ് എംപി സര്‍ക്കാരിലേക്ക് ഭൂമി തിരിച്ചു നല്‍കാന്‍ ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഭൂമി തിരികെ നല്‍കാന്‍ എം.പി. തയാറെടുക്കുന്നതായി മന്ത്രി എം.എം.മണി പ്രസ്താവന ഇറക്കിയത്.
ഭരണ സ്വാധീനം ഉപയോഗിച്ചും എം.പി.യെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാതെ വന്നതിനാലാണ് മന്ത്രി ഇത്തരം പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് വട്ടവട മണ്ഡലം ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. ഭൂമി സംബന്ധിച്ച രേഖകള്‍ 24 ന് ഹാജരാക്കണമെന്ന് ആവശ്യപെട്ട് ദേവികുളം സബ് കലക്ടര്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയും ഇത് സംബന്ധിച്ച് യാതൊരു രേഖകളും ഇല്ലെന്നുള്ള സൂചനയാണ് മന്ത്രി എം.എം മണിയുടെ വാക്കിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡണ്ട് സി.ശേഖര്‍ അദ്ധ്യക്ഷത വഹിച്ചു,
നേതാക്കളായ ഡി.കുമാര്‍, സി.എസ്. യശോധരന്‍, കെ. ജയചന്ദ്രന്‍, കെ.ബി. സുബ്ബുരാജ്, കുമാര്‍ മന്നാടിയാര്‍, ആര്‍. രമഗസ്വാമി, എം. ദുരൈ, കെ. വസന്തകുമാര്‍, കെ. വേലായുധം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."