ഇന്ത്യയുടെ നിലനില്‍പ്പിന് ജനകീയ ഐക്യനിര കെട്ടിപ്പടുക്കണം: രാഹുല്‍ സൗഹൃദകൂട്ടായ്മ
കല്‍പ്പറ്റ: ഇന്ത്യാമഹാരാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി വളര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ഗീയ, ഫാസിസ്റ്റ് തേര്‍വാഴ്ചയെ പരാജയപ്പെടുത്തി ജനാധിപത്യ സോഷ്യലിസ്റ്റ് ശക്തികളുടെ ഭരണം ഉറപ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പിഎ വിജയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഫ്രന്‍ണ്ട്സ് ഓഫ് രാഹുല്‍ എന്ന ജനാധിപത്യ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാനുള്ള സുവര്‍ണാവസരം കൈവന്നിരിക്കുന്ന വയനാട് നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ വിശേഷിച്ചും കന്നിവോട്ടര്‍മാര്‍ രാഹുല്‍ഗാന്ധിയെ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് രാഹുല്‍ സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഫ്രന്‍ണ്ട്സ് ഓഫ് രാഹുല്‍ കമ്മിറ്റി പ്രസിഡന്റ് ഏബ്രഹാം ബെന്ഹര് അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ പി.വൈ മത്തായി, ജോസഫ് അമ്പാട്ട്, ജനറല്‍ സെക്രട്ടറി ബാബു വര്‍ഗീസ്, സെക്രട്ടറിമാരായ ഡോ. ജോഷി മാത്യു, ബിജു കാരിപ്ര, ട്രഷറര്‍ ഷാജി കെ. കല്‍പ്പറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."