HOME
DETAILS
MAL
സമസ്ത പൊതുപരീക്ഷ: വയനാട്ടില്‍ 12,000 കുട്ടികള്‍ പരീക്ഷയെഴുതും
backup
April 14 2019 | 06:04 AM
കല്‍പ്പറ്റ: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ ഇത്തവണ ജില്ലയില്‍ നിന്ന് 12,000 കുട്ടികള്‍ പരീക്ഷയെഴുതും.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായാണ് ഇത്രയും കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത്. ജില്ലയില്‍ ആറ് ഡിവിഷനുകള്‍ക്ക് കീഴില്‍ 15 റെയിഞ്ചുകളില്‍ നിന്നായി 260 മദ്റസകളാണ് പരീക്ഷാ കേന്ദ്രങ്ങളായുള്ളത്.
ഇന്നും നാളെയുമായി നടക്കുന്ന പരീക്ഷകള്‍ക്ക് ആറ് ഡിവിഷനുകളിലായി ആറ് സുപ്രണ്ടുമാരാണുള്ളത്. ഇവര്‍ക്ക് കീഴില്‍ 400 സൂപ്പര്‍വൈസര്‍മാരും വിവിധ മദ്റസകളില്‍ പരീക്ഷ നിയന്ത്രിക്കും. മേപ്പാടി, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ ഡിവിഷനുകള്‍ക്ക് കീഴിലാണ് പരീക്ഷ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."