HOME
DETAILS
MAL
തെളിവെടുപ്പിനായി ദിനകരനെ ചെന്നൈയില്‍ എത്തിച്ചു
backup
April 28 2017 | 00:04 AM
ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത കേസില്‍ അറസ്റ്റിലായ ടി.ടി.വി ദിനകരനെ തെളിവെടുപ്പിനായി അന്വേഷണസംഘം ഇന്നലെ തമിഴ്നാട്ടില്‍ കൊണ്ടുവന്നു. ചെന്നൈയില്‍ നിന്നും അനധികൃതമാര്‍ഗങ്ങളിലൂടെ എങ്ങനെ ഡല്‍ഹിയില്‍ പണമെത്തിച്ചുവെന്നും ആരൊക്കെ വഴിയാണ് പണം കൈമാറിയത് എന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ ചെന്നൈയില്‍ എത്തിച്ചത്.
ബംഗളൂരുവിലും കൊച്ചിയിലും തെളിവെടുപ്പിനായി കൊണ്ടുവരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."