ഫൈസല്‍ വധക്കേസ്: മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം
മഞ്ചേരി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്കു കൂടി മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
കേസിലെ മുഖ്യ സൂത്രധാരന്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി മഠത്തില്‍ നാരായണന്(47), തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), ഗൂഢാലോചനക്ക് പിടിയിലായ വിശ്വഹിന്ദുപരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും ബി.ജെ.പി നേതാവുമായ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (48) എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും, ഒരു ലക്ഷം രൂപ വീതം രണ്ട് ആള്‍ജാമ്യവും നല്‍കണം. ജില്ല വിട്ട് പോകണമെങ്കില്‍ ജില്ലാ പൊലിസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി തേടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. തെളിവ് നശിപ്പിക്കാനോ, മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുവാനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ നവംബര്‍ 20നാണ് ഫൈസല്‍ കൊല ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."