കടല്‍ക്ഷോഭം രൂക്ഷം: പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ തീരപ്രദേശങ്ങളില്‍ വ്യാവക കടലാക്രമണം ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.
പ്രധാന തീരദേശ റോഡായ അഹമ്മദ് കുരിക്കള്‍ റോഡ് കവിഞ്ഞ് കിഴക്ക് ഭാഗത്തെ ഒട്ടേറെ വീടുകളിലും വെള്ളം കയറി.
അധികാരികളെ വിവരമറിയിച്ചിട്ടും കാലങ്ങളായി കടല്‍ ഭിത്തി കെട്ടാത്തതിലും ദുരിതബാധിത പ്രദേശത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍ പോലും തിരിഞ്ഞ് നോക്കാത്തതില്‍ പ്രതിഷേധിച്ച് കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീറിന്റെ നേതൃത്വത്തില്‍ ജനപ്രതികളും വിവിധ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും റോഡ് ഉപരോധിച്ചു.
ആദ്യം അഞ്ചങ്ങാടി വളവില്‍ തുടങ്ങിയ ജനകീയ പ്രതിഷേധ ഉപരോധത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വാഹന ഗതാഗതം നിശ്ചലമായി.
ഒരു മനയൂര്‍ നാഷ്ണല്‍ ഹൈവേ തകര്‍ന്നതിനെത്തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങള്‍ കടപ്പുറത്ത് കൂടെയായിരുന്നു കടന്ന് പോയിരുന്നത്.
ഉപരോധം രൂക്ഷമായതിനെ തുടര്‍ന്ന് പൊലിസധികാരികള്‍ പഞ്ചായത്ത് പ്രസിഡന്റുമായി സംസാരിച്ച് സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ വ്യക്തമായ ഉറപ്പുകള്‍ ലഭിച്ചല്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നേതാക്കള്‍.
പിന്നീട് വില്ലേജ്, താലൂക്ക് അധികാരികള്‍ നേരിട്ട് ബന്ധപ്പെട്ടെങ്കിലും സമരം തുടര്‍ന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ പ്രകടനമായി അഞ്ചങ്ങാടി സെന്ററിന് കിഴക്കുവശത്ത് എത്തുകയും വീണ്ടും റോഡ് ഉപരോധം തുടങ്ങുകയും ചെയ്തു.
കനത്ത മഴയെ അവഗണിച്ച് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന്ന് ആളുകള്‍ സമരത്തില്‍ അണിനിരന്നു. ഇതോടെ നാഷ്‌നല്‍ ഹൈവേയില്‍ ഉള്‍പ്പെടെ ഗതാഗതം സ്ഥംഭിച്ചു.
കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര നീണ്ടു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ പഞ്ചായത്ത് പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍ക്കുകയും ചാവക്കാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാര്‍ സ്ഥലത്തെത്തി ജന പ്രതിനിധികളും നേതാക്കളുമായി നേരിട്ട് സംസാരിക്കുകയും ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പുകള്‍ സമരക്കാരുടെ മുന്നില്‍ വ്യക്തമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
നാളെ എ.ഡി.എം. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും.
കടല്‍ഭിത്തി കെട്ടുന്നതിനായി കല്ലുകള്‍ക്ക് വിവിധ ജില്ലകളില്‍ ആവശ്യം അറിയിച്ചിട്ടുണ്ടെന്നും അടിയന്തിര നടപടികള്‍ ഉണ്ടാകും എന്നും ഉറപ്പ് ലഭിച്ചു. ആറ് മണിക്കൂറുകളോളം നടന്ന സമരം കനത്ത മഴയത്തും ആവേശത്തോടെയാണ് മുന്നേറിയത്.
സമരത്തിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ധീന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഡി വീരമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജിത ഹംസ, മെമ്പര്‍മാരായ പി.എം മുജീബ്, പി.എ അഷ്‌ക്കറലി, റസിയ അമ്പലത്ത്, റഫീഖ ടീച്ചര്‍, ഷാലിമ സുബൈര്‍, ശ്രീബ രതീഷ്, നേതാക്കളായ ആര്‍.കെ.ഇസ്മയില്‍, പി.കെ അബൂബക്കര്‍, ആര്‍.എസ് മുഹമ്മദ്‌മോന്‍, നൗഷാദ് തെരുവത്ത്, ഇബ്രാഹിം പുളിക്കല്‍, കെ.എച്ച് ഷാജഹാന്‍, ഷെക്കീര്‍ തൊട്ടാപ്പ്, എ.കെ ഷുഹൈബ്, സി.ബി അബ്ദുള്‍ ഫത്താഹ്, തൗഫീഖ് തൊട്ടാപ്പ്, സുഹൈല്‍തങ്ങള്‍, ടി.ആര്‍ ഇബ്രാഹിം, പി.കെ അലി, നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."