പുതുതായി ഹാര്‍ബറുകള്‍ തുറക്കില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഹാര്‍ബറുകള്‍ തുറക്കില്ലെന്നും നിലവിലെ 20 ലേറെ തുറമുഖങ്ങള്‍ ലാഭകരമല്ലെന്നും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
നിലവിലുള്ളവയുടെ നവീകരണത്തിനും പരിപാലനത്തിനുമാണ് സര്‍ക്കാര്‍ ആദ്യപരിഗണന നല്‍കുന്നത്. അതുവരെ പുതിയ ഹാര്‍ബറുകള്‍ എന്ന ആശയവുമായി മുന്നോട്ടു പോകില്ല.
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശുചിത്വതീരം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സി.സി.എഫിന്റെ സഹകരണത്തോടെ 13,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
ശുചിത്വം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, എന്നിവയക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതിയാകും നടപ്പിലാക്കുക. മത്സ്യ തൊഴിലാളികളുടെ മാനസിക വളര്‍ച്ച ഉയര്‍ത്തുന്ന തരത്തില്‍ വിഭാവനം ചെയ്യുന്ന അക്ഷര സാഗരം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."