അക്രമത്തെ തോല്‍പ്പിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണം: വി.ടി ബല്‍റാം
പെരിയ: സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും കൊലപാതക രാഷ്ട്രീയത്തെയും സമാധാനപരമായി തോല്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അത് ഉപയോഗപ്പെടുത്താന്‍ വോട്ടര്‍മാര്‍ തയാറാകണമെന്നും വി.ടി ബല്‍റാം എം.എല്‍.എ. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിനുവേണ്ടി യു.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ബലികുടീരങ്ങളിലൂടെ നടത്തുന്ന സ്മൃതി യാത്ര കല്യോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് അഷ്റഫ് എടനീര്‍ അധ്യക്ഷനായി. കണ്‍വീനര്‍ അഡ്വ. ശ്രീജിത് മാടക്കല്‍, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, കൃപേഷിന്റെ പിതാവ് കൃഷ്ണന്, ശരത് ലാലിന്റെ പിതാവ് സത്യനാരായണന്, ടി.വി ഉമേഷന്, സി. രാജന് പെരിയ, സി.കെ അരവിന്ദന്, ഹാരിസ് പട്ടഌ അഡ്വ, എം.കെ ബാബുരാജന് എം.എ നജീബ്, നൗഷാദ് കൊത്തിക്കാല്‍, ഹാരിസ് തൊട്ടി ഉസ്മാന് അണങ്കൂര്‍, ഉണ്ണികൃഷ്ണന് പൊയിനാച്ചി, സുഭീഷ് കാട്ടുകൊച്ചി, രാജേഷ് പള്ളിക്കര സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ കൂടി സഞ്ചരിച്ച് കാഞ്ഞങ്ങാട്ട് സമാപിച്ചു.
ഇന്ന് രാവിലെ ഒന്‍പതിന് നീലേശ്വരം, 10ന്് മടക്കര, 11ന് ചീമേനി, രണ്ടിന് പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം നാലിന് പട്ടുവം അരിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."