മകളെ പീഡിപ്പിച്ച പിതാവിനെതിരേ കേസ്
ആലുവ: മൂന്ന് വര്‍ഷം മുന്‍പ് സ്കൂള്‍ അവധിക്ക് വീട്ടിലെത്തിയ മകളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെതിരേ പൊലിസ് കേസെടുത്തു. ഇടുക്കി മരിയാപുരം സ്വദേശി യശോധരനെതിരെയാണ് കേസെടുത്തത്. ആലുവ ജനസേവ ശിശുഭവനില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ, സ്കൂള്‍ അവധിക്ക് കൂട്ടിക്കൊണ്ടുപോയി പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇപ്പോള്‍ 10-ാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ജനസേവ അധികൃതര്‍ എസ്.പിക്ക് പരാതി നല്‍കിയത്.
ഇത്തവണയും അവധിക്ക് ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി പിതാവ് ശിശുഭവനില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുവാന്‍ എത്തിയെങ്കിലും അച്ഛനോടൊപ്പം പോകുവാന്‍ പെണ്‍കുട്ടി തയാറായില്ല.
കുട്ടിയോട് കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്.
ഒരുദിവസം രാത്രിയില്‍ അച്ഛന് തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തി പീഡിപ്പിച്ചതായും ഒടുവില്‍ കുതറിമാറി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടോടുകയും രാത്രി മുഴുവന്‍ കാട്ടിലെ ഒരു കുഴിയില്‍ പിതാവ് കാണാതെ ഭയന്നുവിറച്ച് നേരം വെളുപ്പിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."