HOME
DETAILS

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

  
September 29 2024 | 14:09 PM

 Israeli Army Kills Hamas Commander Nabil Kauk

ബെയ്‌റൂട്ട്: വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല വധിക്കപ്പെട്ടിരുന്നു, പിന്നാലെ കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്കു കനത്ത തിരിച്ചടിയാണ്. ശനിയാഴ്ച നടത്തിയ ആക്രണമണത്തിലാണ് കൗക്കിനെ വധിച്ചതെന്ന് ഇസ്‌റാഈല്‍ സൈന്യം പറയുന്നു. എന്നാല്‍ ഹിസ്ബുല്ല ഇതുവരെയും കൗക്കിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ല.

ഹിസ്ബുല്ലയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീല്‍ കൗക്ക് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. 1980 കള്‍ മുതല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനായ കൗക്ക്, 2006 ല്‍ ഇസ്‌റാഈലുമായി നടന്ന യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അന്ന് ഹിസ്ബുല്ലയുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതിനും സുരക്ഷാകാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാനുമായി കൗക്ക് പതിവായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നസ്‌റല്ലയുടെ പിന്‍ഗാമിയായി പറഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു.

The Israeli military has confirmed the killing of Hamas commander Nabil Kauk, marking a significant blow to the militant group's leadership amidst ongoing tensions in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുവരെ ലോക്‌സഭയിലെത്തിയത് 18 മുസ്‍ലിം വനിതകൾ മാത്രം; 13 പേർ എത്തിയത് കുടുംബത്തിലെ പിൻഗാമികളായി

National
  •  2 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ട് നിയമം; 2025 ജനുവരി രണ്ടിന് ശേഷം 18 തികഞ്ഞവർക്ക് തദ്ദേശ വോട്ടില്ല

Kerala
  •  2 months ago
No Image

രാസലഹരി; കെമിക്കലുകൾ എത്തുന്നത് ആഫ്രിക്കയിൽ നിന്ന്; ഉൽപാദനം കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ 

Kerala
  •  2 months ago
No Image

ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്

Kerala
  •  2 months ago
No Image

ആറര വർഷം ഐ.ബിയിൽ അനധികൃത താമസം; ഒടുവിൽ പൊക്കി; മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഗൺമാന് പിഴ

Kerala
  •  2 months ago
No Image

ദീര്‍ഘകാലത്തെ പരിചയം; ഒടുവില്‍ വിവാഹത്തെ ചൊല്ലി തര്‍ക്കം; ആലുവ ലോഡ്ജില്‍ യുവാവ് യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

Kerala
  •  2 months ago
No Image

ഇന്ന് ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

Kerala
  •  2 months ago
No Image

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ് 

National
  •  2 months ago
No Image

പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

National
  •  2 months ago
No Image

നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി

Kerala
  •  2 months ago