HOME
DETAILS

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

  
September 29, 2024 | 2:15 PM

Online Scam CBI Impersonation Leads to 186 Crore Loss

കാഞ്ഞിരപ്പള്ളി: സൈബര്‍ തട്ടിപ്പിനിരയായി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഒരു കോടി 86 ലക്ഷത്തോളം രൂപ നഷ്ട്ടപ്പെട്ടു. ഈ മാസം ഒന്നാം തീയതിയാണ് വയോധികക്ക് സിബിഐയുടെ ഓഫീസില്‍നിന്നാണെന്നു പറഞ്ഞ് തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍ വന്നത്. ഇവര്‍ വീട്ടമ്മയുടെ പേരും, കുടുംബവിവരങ്ങളും പറയുകയും തുടര്‍ന്ന് വാട്‌സാപ്പില്‍ വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ വീട്ടമ്മയോട് സിബിഐയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വീഡിയോ കോളില്‍ ഒരാള്‍ സംസാരിക്കുകയും ചെയ്തു.

തുടര്‍ന്ന് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ പറയുകയും, മുംബൈയിലുള്ള ബാങ്കില്‍ വീട്ടമ്മയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി കണ്ടെത്തിയെന്നും, അറസ്റ്റ് വാറണ്ട് ഉണ്ടെന്നും ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ വീഡിയോ കോളില്‍ വ്യാജമായി നിര്‍മിച്ച അറസ്റ്റ് വാറണ്ട് കാണിക്കുകയും ചെയ്തു. പരിഭ്രാന്തയായ വീട്ടമ്മയോട് ഇതില്‍നിന്നും ഒഴിവാകണമെങ്കില്‍ പണം തരണമെന്നും, കൂടാതെ ഈ കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ വിദേശത്തുള്ള മക്കളുടെ ജോലി കളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് പലതവണകളായി 1,86,62,000 രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് വീട്ടമ്മ അയച്ചുകൊടുത്തു. പണം കൈമാറിയതിനുശേഷം അവരെ ബന്ധപ്പെടാന്‍ കഴിയാതിരുന്നപ്പോള്‍ ഇത് തട്ടിപ്പാണെന്ന് സംശയം തോന്നിയാണ് വീട്ടമ്മ കാഞ്ഞിരപ്പള്ളി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും, പൊലിസോ, കോടതിയോ, അന്വേഷണ സംഘങ്ങളോ ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടില്ലെന്നും, വീഡിയോ കോള്‍ വഴി അറസ്റ്റ് ചെയ്യില്ലെന്നും പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പൊലിസ് മേധാവി ഷാഹുല്‍ഹമീദ് ഐ.പി.എസ് വ്യക്തമാക്കി.

A Kanjirappally resident fell victim to an online scam, losing ₹1.86 crore after being deceived by a fraudster posing as a CBI officer, highlighting the need for caution against cybercrime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  6 minutes ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  19 minutes ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  30 minutes ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  7 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  8 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  8 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  8 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  8 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  9 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  9 hours ago