HOME
DETAILS

ഇസ്‌റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്‍കിയ കരുത്തന്‍

  
Web Desk
September 29 2024 | 10:09 AM

The Legacy of Hasan Nasrallah The Leader Who Defied Israel

പരാജയമെന്തെന്നറിയാതെ ലോകശക്തിയായ വിരാജിച്ച ഇസ്‌റാഈലിന് പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ച നേതാവ്. ഇസ്‌റാഈല്‍ കൈവശം വെച്ച തങ്ങളുടെ നാടിനെ തിരിച്ചു പിടിച്ച് സയണിസ്റ്റ് ശക്തികളെ കെട്ടുകെട്ടിക്കാന്‍ ഹിസ്ബുല്ലയെ നയിച്ച കരുത്തുറ്റ നേതാവ്. ഹിസ്ബുല്ല എന്ന പോരാട്ട സംഘത്തിന് രാഷ്ട്രീയ സൈനിക സന്നദ്ധ മേഖലകളിലേക്ക് ഉയര്‍ത്താന്‍ മുന്നില്‍ നടന്ന ഹസന്‍ നസറുല്ല എന്നും അവരുടെ അനിഷേധ്യ നേതാവാണ്. 
 
1982ലാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. വെറുതേ ഒരു സംഘടന എന്ന നിലയില്‍ രൂപം കൊണ്ടതല്ല ഹിസ്ബുല്ല. സബ്‌റ ശത്തീല കൂട്ടക്കൊലക്കു ശേഷം തെക്കന്‍ ലബനാന്‍ കൈവശം വെച്ച ഇസ്‌റാഈലിനെ തുരത്താന്‍ വേണ്ടി തന്നെയാണ് ഈ സംഘമുണ്ടാവുന്നത്. ലബനാനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കുക എന്ന മിനിമം അജണ്ട വെച്ചാണ് ഹിസ്ബുല്ല രൂപപ്പെടുന്നത്.


 1992ലാണ് നസ്‌റുല്ല ജനറല്‍ സെക്രട്ടറിയാവുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ അബ്ബാസ് അല്‍മൂസഴി ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം വെറും 32ാം വയസ്സില്‍ അദ്ദേഹം ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ ആവുന്നു. സംഘടനയുടെ തലപ്പത്ത് വെറും  ഒരു വര്‍ഷമേ മൂസവി ഉണ്ടായിരുന്നുള്ളൂ. മൂസവിയും കുടുംബവും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഇസ്‌റാഈലിന്റെ അപ്പാഷെ വിമാനം പതിക്കുകയായിരുന്നു. ഹസന്‍ നസറുല്ല കൊല്ലപ്പെട്ട ബെയ്‌റൂത്തിലെ ദാഹിയയില്‍ വെച്ചു തന്നെയാണ് മൂസവിയേയും ഇസ്‌റാഈല്‍ വകവരുത്തുന്നത്. പിന്നീട് ആ മരണത്തിന് ഹിസ്ബുല്ല പകരം ചോദിച്ചതും ബ്രസീലിലെ ഇസ്‌റാഈല്‍ എംബസി അക്രമിച്ചതുമെല്ലാം ചരിത്രം. 

അതുവരെയും കേവലമൊരു പ്രതിരോധ സായുധ സംഘം മാത്രമായിരുന്ന ഹിസ്ബുല്ലയെ ഇന്ന് കാണുംവിധം രാഷ്ട്രീയ സന്നദ്ധ സംഘടനകൂടിയായി പരിവര്‍ത്തിപ്പിച്ചതില്‍നസ്‌റുല്ലയുടെ പങ്ക് ചെറുതല്ല. 

തെക്കന്‍ ലബനാനില്‍ അധിനിവേശം നടത്തിയ ഇസ്‌റാഈല്‍ സൈന്യത്തിനെതിരെ പൊരുതാന്‍ റോക്കറ്റ് സാങ്കേതിക വിദ്യയടക്കം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചു. 93ലും 96ലും അതിരൂക്ഷമായ പോരാട്ടം ഹിസ്ബുല്ലയും ഇസ്‌റാഈല്‍ സേനയും നടത്തി. രണ്ട് ആക്രമണങ്ങളിലും ലബനാനില്‍ കനത്ത നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലബനാനില്‍ അധികകാലം തുടരാന്‍ തങ്ങള്‍ക്കാവില്ലെന്നൊരു ഭീതി ഇസ്‌റാഈലിനുണ്ടാക്കാന്‍ ഹിസ്ബുല്ലക്ക് കഴിഞ്ഞു. പിന്നീട് 2000ത്തില്‍ സയണിസ്റ്റ് സേനയെ ഹിസ്ബുല്ല തങ്ങളുടെ നാട്ടില്‍ നിന്ന് കെട്ടുകെട്ടിച്ചു. 

ഇന്നോളമുള്ള ചരിത്രത്തില്‍ ആദ്യമായി ഇസ്‌റാഈലിന് സൈനിക പരാജയം സംഭവിക്കുന്ന ഇടമാണ് തെക്കന്‍ ലബനാന്‍ ആ പരാജയം ഇസ്‌റാഈലിന് വരുത്തിത്തീര്‍ത്ത സംഘടനയാണ് ഹിസ്ബുല്ല. അതിന് നേതൃത്വം കൊടുത്തയാളാണ് ഹസന്‍ നസ്‌റുല്ല.  അറബ് ചെഗുവേര എന്നും അറബ് ഫിദല്‍ കാസ്‌ട്രോ എന്നും ദ മോസ്റ്റ് പവര്‍ഫുള്‍ മാന്‍ ഇന്‍ദ അറബ് വേള്‍ഡ് എന്നും അന്ന് ലോക മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇതോടെ ഹിസ്ബുല്ലയുടെയും ഹസന്‍ നസ്‌റുല്ലയുടെയും ജനകീയത വര്‍ധിച്ചു. നിരവധി ആല്‍ബങ്ങള്‍ വരെ അദ്ദേഹത്തെ കുറിച്ച് ഇറങ്ങിയിട്ടുണ്ട്. 

ഈ ജനകീയത പാര്‍ലമെന്റിലും പ്രതിഫലിച്ചു. 2005ല്‍, 'ഫ്രീ പാട്രിയോടിക് മൂവ്‌മെന്റ്' അടക്കം സമാന മനസ്‌കരായ രാഷ്ട്രീയ കക്ഷികളെ ചേര്‍ത്ത് പ്രധാനമന്ത്രി ഫുആദ് സിനിയോരക്ക് എതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ പിന്നെയും ഹിസ്ബുല്ലയെ ജനകീയമാക്കി. 2018ലെ തെരഞ്ഞെടുപ്പില്‍ ഹിസ്ബുല്ലക്കായി മത്സരിച്ച 13ല്‍ 12 പേരും വിജയിക്കുകയും സഖ്യം 128ല്‍ 70 സീറ്റ് നേടി അധികാരത്തിലെത്തുകയും ചെയ്തതും ഹസന്‍ നസ്‌റുല്ലയുടെ സംഘാടന മികവിന്റെകൂടി ബലത്തിലായിരുന്നു.

1997ല്‍ അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ഹാദി കൊല്ലപ്പെട്ടിരുന്നു. അന്ന് ഹാദിയുടെ മയ്യിത്ത് ഇസ്‌റാഈല്‍ ലബനാന് വിട്ടു നല്‍കുന്നില്ല. അന്ന് നസ്‌റുല്ല ഇസ്‌റാഈലിനെ വെല്ലുവിളിച്ചു. എന്റെ മകന്റെ മയ്യിത്ത് നിങ്ങള്‍ ഇപ്പോള്‍ കൊണ്ടുപൊയ്‌ക്കോളൂ. അത് വാങ്ങാന്‍ ഞാന്‍ വരുന്നുണ്ട്. പിന്നീട് 2004 ലാണ് ആ മയ്യിത്ത് ഇസ്‌റാഈല്‍ വിട്ടുകൊടുക്കുന്നത്. ഇസ്‌റാഈല്‍ സൈനികരുടെ മൃതദേഹം വിട്ടുകിട്ടാനായി ഹിസ്ബുല്ലക്ക് മുന്നില്‍ അന്ന് ഇസ്‌റാഈലിന് വീണ്ടും അടിയറവ് പറയേണ്ടി വന്നു. 

ലബനാന്‍ സൈന്യത്തേക്കാള്‍ വലിയ സൈനിക ശക്തി ഹിസ്ബുല്ലയ്ക്കുണ്ട്. ലോകത്ത് സര്‍ക്കാരിതര സൈനിക ശക്തിയില്‍ മുന്നില്‍ ഹിസ്ബുല്ലയാണ്. ദീര്‍ഘവീക്ഷണത്തോടെ മൂന്നു പതിറ്റാണ്ട് സംഘടനയെ നയിച്ച നസ്‌റുല്ലയുടെ ദീര്‍ഘവീക്ഷണമായി രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നു. അതിനാല്‍ ഇസ്‌റാഈലും ജാഗ്രതയോടെയാണ് നസ്‌റുല്ലയ്ക്കു വേണ്ടി കെണിയൊരുക്കിയിരുന്നത്. 

ലബനാനിലെ ആഭ്യന്തര പോരാട്ടങ്ങള്‍ക്കൊപ്പം എക്കാലത്തും ഫലസ്തീന്‍ വിമോചനത്തിനും ഹിസ്ബുല്ലയും നസ്‌റുല്ലയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇപ്പോള്‍, അദ്ദേഹത്തിന്റെ മരണംപോലും സംഭവിച്ചത് ആ ഐക്യദാര്‍ഢ്യത്തിന്റെ പുറത്താണെന്ന് പറയാം. 2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഗസ്സ ആക്രമണത്തിനെതിരെ ഹിസ്ബുല്ല നടത്തിയ സായുധ പ്രതിരോധമാണ് ഇപ്പോള്‍ നടക്കുന്ന ലബനാന്‍ ആക്രമണത്തിന്റെ മൂലകാരണം. മുന്‍ ആഴ്ചകളിലുണ്ടായ പേജര്‍ ആക്രമണവും തുടര്‍ന്ന് ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി നടത്തിയ ഡ്രോണാക്രമണവുമെല്ലാം ഇതിന്റെ തുടര്‍ച്ചയിലായിരുന്നു. ഒടുവില്‍, അദ്ദേഹം മരണം വരിക്കുകയും ചെയ്തു. 

എന്നാല്‍ നേതൃത്വം കൊല്ലപ്പെടുക എന്നത് ഹിസ്ബുല്ലയുടെ  ആദ്യത്തെ സംഭവമല്ല. നേതൃത്വത്തെ കൊലപ്പെടുത്തുന്നതിലൂടെ ഒരു പോരാട്ട സംഘത്തേയും തകര്‍ക്കാനിം തളര്‍ത്താനുമാവില്ല. കാരണം രക്തസാക്ഷിത്വങ്ങള്‍ പോരാട്ടങ്ങളുടെ വീര്യം വര്‍ധിപ്പിച്ചിട്ടേയുള്ളൂ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  16 hours ago
No Image

ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു

uae
  •  16 hours ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം

National
  •  17 hours ago
No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  17 hours ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  17 hours ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  17 hours ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  17 hours ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  19 hours ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  19 hours ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  20 hours ago