HOME
DETAILS
MAL
തുരുത്തി ബൈപ്പാസ് നിര്‍മാണം: അലൈമെന്റ് പുന:പരിശോധിക്കണം
backup
July 15 2018 | 21:07 PM
കല്യാശ്ശേരി: ദേശീയപാത ബൈപാസ് നിര്‍മാണത്തില്‍ തുരുത്തി പട്ടികജാതി കോളനി നിവാസികളുടെ ആശങ്ക അകറ്റുന്നതിന് നിലവിലുള്ള അലൈന്മെന്റ് 50 മീറ്റര്‍ പടിഞ്ഞാറ് മാറ്റി സ്ഥാപിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ഏരിയാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍ പ്രഖ്യാപിച്ച അലൈന്മെന്റില് അപാകതകളുണ്ട്. ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും ക്ഷേമ സമിതി ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡണ്ട് സി.എച്ച് പ്രമോദ് പതാക ഉയര്‍ത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. പ്രകാശന് ഉദ്ഘാടനം ചെയ്തു. ടി. അജയകുമാര്‍, സി.എച്ച് പ്രമോദ്, ഇ. ഗംഗാധരന്, എ. സുനില്‍കുമാര്‍, ടി. പവിത്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."