ഏലപ്പീടിക 'പാവങ്ങളുടെ ഊട്ടി'
പേരാവൂര്‍: കുളിര്കാഴ്ച്ചയിലേക്ക് യാത്രപോകാന്‍ ഇഷ്ടപെടുന്നര്ക്ക് ഏലപ്പീടികയിലേക്ക് പോകാം. ചരിത്രം ഉറങ്ങുന്ന ഏലപ്പീടിക സഞ്ചാരികളെ മാടിവിളിക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കില്‍ പേരാവൂരിലെ കൊളക്കാട് അതിര്‍ത്തിയിലാണ് ഏലപ്പീടിക സ്ഥിതി ചെയ്യുന്നത്. പേരാവൂരില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ തലശേരി ബാവലി അന്തര്‍ സംസ്ഥാന പാതയിലാണ് ഈ മനോഹര സ്ഥലം.
തണുപ്പേകുന്ന കോടമഞ്ഞും നോക്കെത്താ ദൂരം വരെ കിടക്കുന്ന പശ്ചിമഘട്ട മലനിരകളും യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്ത അനുഭവമാകും. മഴക്കാല യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കാഴ്ചകളുടെ നവ്യാനുഭവം സമ്മാനിക്കുകയാണ് ഏലപ്പീടിക എന്ന ഗ്രാമം. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരത്തില്‍.
നിബിഡ മലനിരകളിലെ പുല്‍മേടുകളോടു ചേര്‍ന്നു നില്ക്കുന്ന പച്ചപ്പിന്റെ പേരാണ് ഏലപ്പീടിക. പണ്ട് കാലത്ത് വയനാട്ടില്‍ നിന്നും ഏലം കൊണ്ടുവന്ന് വില്പന നടത്തിയിരുന്ന അനേകം വാണിജ്യ കേന്ദ്രങ്ങളുള്ള ഏലം ഉള്ള പീടിക പിന്നീട് ലോപിച്ച് ഏലപ്പീടിക എന്ന പേരുവന്നതായാണ് വിശ്വസിക്കപ്പെടുന്നത്.
ഏത് കാലത്തും തണുപ്പ് അനുഭവപ്പെടുന്ന പ്രദേശമാണിത്. മഴക്കാലത്തും മറ്റും കോടയും ചാറ്റല്‍ മഴയും ഉണ്ടാകുന്ന ഏലപ്പീടിക മലയോരത്തിന്റെ ഊട്ടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."