HOME
DETAILS

പേമാരിയും ചുഴലിക്കാറ്റും: കുടക് ഒറ്റപ്പെട്ടു

  
backup
July 15, 2018 | 10:04 PM

%e0%b4%aa%e0%b5%87%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%9a%e0%b5%81%e0%b4%b4%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1-2

 

 

 


വീരാജ്‌പേട്ട:ദിവസങ്ങളായി പെയ്യുന്ന പേമാരിയില്‍ കുടക് ജില്ല ഒറ്റപ്പെട്ടു.
ചരിത്രത്തിലില്ലാത്ത വിധം നാശനഷ്ടങ്ങളാണ് ഇക്കുറി കാലവര്‍ഷം വിതച്ചത്.മഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റാണ് കൂടുതല്‍ അപകടകരമായത്.ജില്ലയിലെ മിക്ക പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ഭീഷണിയിലാണ്.കുശാല്‍ നഗര്‍-സിദ്ദാപുരം,മടിക്കേരി-പെരിയപട്ടണം പാതകളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി ബന്ധം നിലച്ചു.
ഇതിനടുത്ത ഗ്രാമങ്ങള്‍ ഇരുട്ടിലായി.സിദ്ദാപുരം-മൈസൂര്‍ റൂട്ടിലെ മുല്ലത്തോട്ടിലും നഞ്ചറായി പട്ടണം, നഞ്ചിമൂല എന്നിവടങ്ങളില്‍ മരങ്ങള്‍വീണ് ഗതാഗതം നിലച്ചു. ഇന്നലെ പുലര്‍ച്ചയോടെ ഫയര്‍ഫോഴ്‌സ് സംഘം മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
മുല്ലത്തോട്ടില്‍ വന്‍മരം റോഡിനു കുറുകെ വീണ് വ്യാപാരിയായ റാംരാജിന്റെ വീട്ടുമതിലും ഇന്നോവ കാറും പൂര്‍ണമായും തകര്‍ന്നു.കുശാല്‍ നഗറില്‍ 250-ഓളം ഇഞ്ചികൃഷി നശിച്ചു.
സിദ്ദാപുരം ജ്യോതിനഗറില്‍ കെ. എം ഫൈസലിന്റെ വാടകവീടിന്റെ ഭിത്തി മഴയില്‍ തകര്‍ന്നു.
ഗുയ്യ ഗ്രാമത്തിലെഅലിപാഷയുടെ വീടിന്റെ പിന്‍വശം പൂര്‍ണമായും തകര്‍ന്നു.നാംപോക്ക്, ചെരിയ പറമ്പ് ഗ്രാമങ്ങള്‍ വെള്ളക്കെട്ടിലമര്‍ന്നു.
ഇവിടെ പുറംലോകവുമായി ബന്ധമറ്റ നിലയിലാണ്.വാഴ,കാപ്പി, ഏലം തുടങ്ങിയ കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  7 days ago
No Image

സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് 

Kerala
  •  7 days ago
No Image

തന്ത്രിയുടെ അറസ്റ്റ്; ബി.ജെ.പി നേതാക്കൾ രണ്ടു തട്ടിൽ; തന്ത്രി വ്യാജരേഖ ചമച്ച പ്രതിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

Kerala
  •  7 days ago
No Image

ഗസ്സയിലേക്ക് 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ റാസൽഖൈമ ഭരണാധികാരിയുടെ നിർദേശം

uae
  •  7 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു

Kerala
  •  7 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  7 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

Kerala
  •  7 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  7 days ago
No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  7 days ago