കാറ്റില്‍ നാശം: കുമ്മങ്കോട്ടെ ആല്‍മരം കടപുഴകി
നാദാപുരം: ടിപ്പുവിന്റെ പടയോട്ട കാലത്തിന്റെ ചരിത്രം അനുസ്മരിപ്പിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ പേരാല്‍ മരം കടപുഴകി. കുമ്മങ്കോട് ആലക്കല്‍ പറമ്പിന് മുന്‍പിലുള്ള ഈ മരം ഇന്നലെ ഉച്ചയോടെ ഉണ്ടണ്ടായ ശക്തമായ കാറ്റില്‍ നിലംപതിക്കുകയായിരുന്നു.
തൊട്ടടുത്ത വീടിന്റെ ചുറ്റു മതിലില്‍ പതിച്ചതിനാല്‍ മതിലിനു കേടുപറ്റി. സംഭവ സമയം മരച്ചുവട്ടില്‍ നില്‍ക്കുകയായിരുന്ന അമ്മയും കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കുറ്റ്യാടിയില്‍ നിന്നും വടകരയിലേക്കുള്ള ദൂരം കുറഞ്ഞ റോഡായി ഉപയോഗിക്കുന്ന ചേലക്കാട് വില്യാപ്പള്ളി റോഡിന്റെ ഇരുഭാഗങ്ങളിലും ഇത്തരത്തിലുള്ള നിരവധി മരങ്ങള്‍ ഉണ്ടണ്ട്. കഴിഞ്ഞ മാസം 14നുണ്ടണ്ടായ ശക്തമായ മഴയില്‍ കല്ലേരിയില്‍ ഇത്തരത്തിലുള്ള മരം ഓടിക്കൊണ്ടണ്ടിരുന്ന പിക്കപ്പ് വാനിനുമുകളില്‍ വിണിരുന്നു.
മരങ്ങളില്‍ ഭൂരിഭാഗവും റോഡ് വികസനത്തിനായി മുറിച്ചു മാറ്റപ്പെട്ടെങ്കിലും കുമ്മങ്കോട് മുതല്‍ വില്യാപ്പള്ളി വരെ ഇപ്പോഴും ഏതാനും മരങ്ങള്‍ അവശേഷിക്കുന്നുണ്ട്. അവയില്‍ ഒന്നാണ് ഇന്നലെ വീണത്. മൈസൂരില്‍ നിന്നും മലബാറിലേക്കുള്ള പ്രധാന സഞ്ചാര പാതയായി ടിപ്പുവിന്റെ കാലത്ത് ഉപയോഗിച്ചത് ഇതു വഴിയാണെന്നും അദ്ദേഹത്തിന്റെ കാലത്താണ് പാതയോരങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി മരങ്ങള്‍ നട്ടു വളര്‍ത്തിയതെന്നും ഇവക്കു നൂറ്റാണ്ടണ്ടുകളുടെ പഴക്കമുണ്ടെണ്ടന്നും പഴമക്കാര്‍ പറയുന്നു. ചില്ലകളില്‍ നിന്നും കയറുകള്‍ പോലെ താഴോട്ടു വളര്‍ന്നു വലുതാകുന്ന പ്രത്യേക ഭാഗങ്ങളാണ് മരത്തിന്റെ പ്രത്യേകത. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പെട്ടവ കൂടിയാണിത്. അതിനിടെ ചാലപ്പുറത്തും കാറ്റില്‍ നാശം നേരിട്ടു.
മീത്തലെ കോവുമ്മല്‍ പോക്കറുടെ വീടിനു മുകളില്‍ പറമ്പിലെ തെങ്ങു വീണു. വീടിന്റെ അടുക്കള ഭാഗത്ത് കേടു പറ്റി. നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങു മുറിച്ചു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."