പൊലിസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ കാണാതായി
മൂലമറ്റം: പൊലിസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ കാണാതായി. ദേവരുപാറ മരുതാനിക്കല് സന്തോഷ് (42) നെയാണ് കാണാതായത്. ഇന്നലെ രാവിലെ 11 മണിയോടെ മൂലമറ്റം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്നും താഴെ വീണ സന്തോഷിനെ കണ്ടെത്താനായിട്ടില്ല.
മൂന്നുങ്കവയലിലുള്ള മദ്യശാലയ്ക്ക് സമീപത്തുള്ള പുഴയോരത്ത് ഇരുന്ന് സന്തോഷും കൂട്ടുകാരും മദ്യപിക്കുകയായിരുന്നു. ഈ സമയം പൊലിസ് പരിശോധനയ്ക്കായി സമീപത്തെത്തിയെന്ന വിവരമറിഞ്ഞ് ഇയാള്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് പാലത്തിലൂടെ കയറി നടന്നു. ഇതിനിടെ പുഴയില്‍ ചാടുകയായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. അതേസമയം പൊലിസിന് വീഴ്ച പറ്റിയെന്ന രീതിയില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും റിപ്പോര്‍ട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസും സംഘവും സ്ഥലത്തെത്തി. സന്തോഷിന് ഒപ്പം ഉണ്ടായിരുന്ന പ്രനൂപിനെയും വിനോദിനെയും മറ്റ് ദൃക്സാക്ഷികളെയും വിളിപ്പിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തെളിവെടുപ്പിനിടെ പൊലിസ് വെള്ളത്തില്‍ വീണയാളെ രക്ഷിക്കാന്‍ തയാറായില്ലെന്ന് സാക്ഷികളും സന്തോഷിന്റെ ബന്ധുക്കളും ഡി.വൈ.എസ്.പിയോട് പറഞ്ഞു. പ്രനൂപിനേയും വിനോദിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതോടെ തൊടുപുഴയില്‍ നിന്നെത്തിയ സ്ക്യുബാ ടീമിന്റെ നേത്യത്വത്തില്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."