HOME
DETAILS
MAL
കശ്മീരില്‍ ബാങ്ക് കൊള്ളയടി ശ്രമം പൊലിസ് പരാജയപ്പെടുത്തി, തീവ്രവാദി അറസ്റ്റില്‍
backup
April 28 2017 | 13:04 PM
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ബാങ്ക് കൊള്ളയടിക്കാനുള്ള രണ്ടംഗ തീവ്രവാദികളുടെ ശ്രമം പൊലിസ് പരാജയപ്പെടുത്തി. സംഭവത്തില്‍ ഒരു തീവ്രവാദിയെ പൊലിസ് പിടികൂടിയിട്ടുണ്ട്. മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മെഹന്ദി കദാല്‍ ബ്രാഞ്ചിലെ ജോലിക്കാരെല്ലാം ജുമുഅ നിസ്കാരത്തിനായി ബാങ്ക് പൂട്ടി പോയ സമയത്താണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്.
സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ബാങ്കിലും സമീപത്തും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. സി.ആര്.പി.എഫ് ജവാനു പുറമെ, രണ്ടു പൊലിസുകാരും ബാങ്കിന് കാവലുണ്ടായിരുന്നു.
ബാങ്ക് അടച്ച സമയത്ത് ഒരാള്‍ എത്തുകയും ബാങ്ക് അടച്ചോയെന്നു ചോദിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഉടനെ പൊലിസുകാര്‍ ഇയാളെ കീഴ്പ്പെടുത്തിയെങ്കിലും അടുത്തയാള്‍ ഓടി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."