സഊദിയിൽ ഇന്ന് ഇന്ന് 1,890 രോഗ മുക്തി, 21 മരണം,1,573 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,890 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 രോഗികൾ മരണപ്പെടുകയും 1,573 പുതിയ രോഗികളെ സ്ഥിരീകരിക്കക്കുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് റിയാദിൽ മാത്രമാണ് നൂറിലധികം വൈറസ് ബാധ സ്ഥിരീകരിച്ചത്.
#الصحة تعلن عن تسجيل (1573) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (21) حالات وفيات رحمهم الله، وتسجيل (1890) حالة تعافي ليصبح إجمالي عدد الحالات المتعافية (237,548) حالة ولله الحمد. pic.twitter.com/mK1G27xYHA
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) August 1, 2020
102 വൈറസ് ബാധയാണ് ഇവിടെ കണ്ടെത്തിയത്. ആറു നാഗരികളിൽ മാത്രമാണ് അമ്പതിലധികം വൈറസ് ബാധയും കണ്ടെത്തിയത്. മക്ക 89, ദമാം 72, ഹുഫൂഫ് 61, മദീന 55, ഖമീസ് മുശൈത് 52, ഹായിൽ 51 എന്നിങ്ങനെയാണ് കണക്കുകൾ.
37,043 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2,016 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,887 ആയും വൈറസ് ബാധിതർ 277,478 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,890 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 237,548ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."