HOME
DETAILS

ബി.ജെ.പിയും സി.പി.എമ്മും തെരഞ്ഞെടുപ്പ് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല

  
backup
April 14 2019 | 22:04 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%82-%e0%b4%a4%e0%b5%86

മുക്കം (കോഴിക്കോട്): ബി.ജെ.പിയും സി.പി.എമ്മും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗം വര്‍ഗീയ വല്‍ക്കരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി, മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ വര്‍ഗീയത ആളിക്കത്തിക്കാനും തെരഞ്ഞെടുപ്പില്‍ അതു വോട്ടാക്കി മാറ്റാന്‍ കഴിയുമോ എന്നും പരീക്ഷിക്കുകയാണ്. ഇത് ആപല്‍ക്കരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷവും ബി.ജെ.പിയും കേരളത്തില്‍ കനത്ത പരാജയം നേരിടും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ഇവര്‍ വര്‍ഗീയ പ്രചാരണം അഴിച്ചുവിടുന്നത്.
ശബരിമലയില്‍ നടന്ന കാര്യങ്ങളെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സര്‍ക്കാര്‍ ഒരു ഭാഗത്തും ബി.ജെ.പി മറുഭാഗത്തും നിന്നാണ് ശബരിമലയെ കലാപഭൂമിയാക്കി മാറ്റിയത്. വിഷയത്തില്‍ യു.ഡി.എഫിന് ഒരു നിലപാട് മാത്രമേ ഉള്ളൂ. അതിന്റെ ഭാഗമായാണ് വിധിക്കെതിരേ ഭരണഘടനാപരമായി സുപ്രീംകോടതിയെ സമീപിച്ചത്.
ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുമെന്ന് പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിച്ചില്ലെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മുസ്‌ലിം ലീഗ് പോലെയുള്ള മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കുക വഴി കേരളത്തില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണ്.
സി.ഡി.പി.ക്യു കമ്പനി മസാല ബോണ്ട് വാങ്ങിയതില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ട്. എം.കെ മുനീര്‍, വി.ഡി സതീശന്‍, റോഷി അഗസ്റ്റിന്‍, അനൂപ് ജേക്കബ് എന്നീ നാല് എം.എല്‍.എമാരെ ഇതു സംബന്ധമായ രേഖകള്‍ പരിശോധിക്കാന്‍ യു.ഡി.എഫ് നിയോഗിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago