അപകടങ്ങള്‍ കുറക്കാന്‍ പരിശീലന പരിപാടിയുമായി മോട്ടോര്‍വാഹന വകുപ്പ്
കുന്നംകുളം: റോഡപകടങ്ങള്‍ കുറക്കാന്‍ മുളയിലെ പരിശീലനം. മോട്ടോര്‍വാഹന ഉദ്യോഗസ്ഥരുടെ പുത്തന്‍ പരീക്ഷണം വിജയകരമാകുന്നു. നിര്‍ബന്ധിത പരിശീലന ക്ലാസിലെത്തി നിയമങ്ങള്‍ സ്വയം രക്ഷക്കും മറ്റുള്ളവരുടെ രക്ഷക്കുമാണെന്ന് തിരിച്ചറിവ് നല്‍കുന്ന പദ്ധതി പുത്തന്‍ ഡ്രൈവര്‍മാര്‍ക്ക് ഗുണകരമെന്ന് കണ്ടെത്തല്‍.
ഇരു ചക്രവാഹനങ്ങളില്‍ നിന്നും റോഡില്‍ തലയിടിച്ച് വീണ് മരണവും മരണത്തിന് സമാനമായ ജീവിതവും നയിക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം 1500 ല്‍പരം വരുമെന്നാണ് കണക്ക്. ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിക്കപെടുന്നവരുടെ അപകട സാധ്യത പത്തിലൊന്നായി കുറയുന്നുവെന്ന തിരിച്ചറിവിലാണ് പുത്തന്‍ പരിശീലന രീതിക്ക് വഴി തുറന്നത്. കുന്നംകുളത്ത് ഡ്രൈവിങ് ടെസ്റ്റിന് എത്തുന്ന മുഴുവന്‍ പരീക്ഷാര്‍ഥികള്‍ക്കും നിര്‍ബന്ധിത പരിശീലനമുണ്ട്.
വാഹനമോടിക്കുമ്പോള്‍ പാലിക്കപെടേണ്ട നിയമങ്ങള്‍ സ്വയം കവചമായി എങ്ങിനെ ഉപയോഗപെടുത്തണമെന്നതാണ് പരിശീലനത്തിലെ പ്രധാനം. ജോയന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള കുട്ടിയാണ് 30 മിനിറ്റ് നീളുന്ന പാഠശാലയില്‍ ക്ലാസെടുക്കുന്നത്. പരീക്ഷാര്‍ഥികള്‍ക്ക് ഇത് ആദ്യം ബോറടിയാണെങ്കിലും പിന്നീടത് തങ്ങള്‍ക്ക് പ്രയോജനമുള്ളതാണെന്ന തിരിച്ചറിവിലെത്തിക്കാനാകുമെന്നതാണ് വസ്ഥുത.സീറ്റ് ബെല്‍റ്റിടുന്നതിന്റെ ആവശ്യകത അനുഭവത്തിന്റെ സാക്ഷ്യത്തിലൂടേയും ജീവ ശവമായി കിടപ്പു മുറിയില്‍ ചലന മറ്റ് കിടക്കുന്നവരുടേയും അനുഭവങ്ങള്‍ പങ്കുവെച്ച് ഹെല്‍മിറ്റാല്ലാതെ ബൈക്കോടിച്ചാല്‍ തങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ സ്വയം ശുഭാര്‍ശ ചെയ്യുമെന്ന പ്രതിജ്ഞയിലൂടെയാണ് പരീക്ഷാര്‍ഥികള്‍ ക്ലാസില്‍ നിന്നും പുറത്തിറങ്ങുന്നത്.
പ്രതിദിനം 100 കണക്കിന് ആളുകള്‍ ലൈസിന്‍സിനായി പരീക്ഷക്കെത്തുന്ന ഇവിടെ മുഴുവന്‍ പേരും ഇത്തരം പരിശീലനത്തിലെ സാക്ഷ്യപെടുത്തലും അനുഭവവും കേട്ടറിഞ്ഞാല്‍ ഒരു പരിധിവരേയെങ്കിലും അപകടങ്ങള്‍ കുറക്കാനാകുമെന്ന തിരിച്ചറിവാണ് ഇത്തരം രീതിക്ക് തുടക്കമിട്ടത്.
ഗ്രൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്ന വ്യത്യസ്ഥ അപകങ്ങളില്‍ തകര്‍ന്ന വാഹനങ്ങളെ നേരില്‍ കാണിച്ചു കൊടുത്താണ് ഇവരെ ബോധ്യപെടുത്തന്നതെന്നതിനാല്‍ പരിശീലനത്തിന് തീവ്രത ഏറെയാണ്. ട്രാഫിക്ക് നിയമങ്ങള്‍ ലേണിങ് ടെസ്റ്റിന് മാര്‍ക്ക് ലഭിക്കാന്‍ വേണ്ടിമാത്രമല്ലെന്ന് കുന്നംകുളത്ത് പരീക്ഷക്കെത്തുന്നവര്‍ക്ക് ബോധ്യമാകുന്നുണ്ടെന്നതാണ് പരിശീലന മുറയുടെ വിജയം.
വാഹനമോടിക്കുമ്പോള്‍ തങ്ങള്‍ക്ക് അപകടമുണ്ടാകരുതെന്നത് മാത്രമല്ല മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകാതിരിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഓരോ പുതിയ ഡ്രൈവര്‍മാരുടേയും ഹൃദയത്തില്‍ മുദ്ര കുത്തിയാണ് ഇവിടെ നിന്നും ലൈസന്‍സ് സ്വന്തമാക്കുന്നതെന്നതാണ് ഡ്രൈവിങ് ടെസ്റ്റില്‍ കുന്നംകുളത്തെ പുത്തന്‍ രീതി. ഇത് കേരളത്തില്‍ മുഴുവന്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് ഇവരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."