HOME
DETAILS
MAL
റെക്കോര്‍ഡുമായി സാഞ്ചോ
backup
April 14 2019 | 22:04 PM
ബുണ്ട@സ് ലീഗയില്‍ ബൊറൂസിയക്കൊണ്ടപ്പം ഉയരങ്ങള്‍ കീഴടക്കുകയാണ് ഇംഗ്ലീഷ് യുവതാരം ജേഡന്‍ സാഞ്ചോ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതോടെ താരം പുതിയൊരു റെക്കോര്‍ഡ് കൂടെ സ്വന്തം പേരില്‍ കുറിച്ചു. ബു@ണ്ടസ് ലീഗയില്‍ 11 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് സാഞ്ചോ സ്വന്തമാക്കിയത്. മെയിന്‍സിനെതിരേ ഇരട്ട ഗോള്‍ നേടിയതോടെയാണ് സാഞ്ചോ ഈ റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
19 വയസും 19 ദിവസവും പ്രായമുള്ള താരമാണ് ഇപ്പോള്‍ സാഞ്ചോ. ഗോളടിയില്‍ റെക്കോര്‍ഡിട്ടത്. ലൂസിയന്‍ ഫാവെറിക്ക് കീഴില്‍ മികച്ച പ്രകടനമാണ് ഡോര്‍ട്ട്മു@ണ്ടും സാഞ്ചോയും കാഴ്ച വെക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് സാഞ്ചോ ബുണ്ട@സ് ലീഗ ക്ലബായ ബൊറൂസിയ ഡോര്‍ട്മു@ണ്ടില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."