ശില്പശാലയും സര്‍വേയും നടത്തി
വടക്കാഞ്ചേരി: ലോക നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ അസാപിന്റെ (അഡീഷണല്‍ സ്കില്‍ അക്വസിഷന്‍ പ്രോഗ്രാം) നേതൃത്വത്തില്‍ കരിയര്‍ ശില്പശാലയും, തൊഴില്‍ ശേഷി സര്‍വേയും നടത്തി. അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ.എച്ച് നാസര്‍ അധ്യക്ഷനായി. വടക്കാഞ്ചേരി സെന്റര്‍ എസ്.ഡി.സി പ്രോഗ്രാം മാനേജര്‍ നീരജ രാമചന്ദ്രന്, എം.ശശികുമാര്‍, പ്രകാശ് ബാബു സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേയും പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയാണ് അസാപ്. അസാപിലൂടെ ജോലി ലഭിച്ച പൂര്‍വ വിദ്യാര്‍ഥികളായ പി.പി സന്ദീപ്, എസ്.സി അശ്വതി എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
കുട്ടികളുടെ തൊഴില്‍ ശേഷി വിലയിരുത്തുന്നതിന് എംപ്ലോയബിലിറ്റി സര്‍വേയും നടത്തി. കഴിഞ്ഞ വര്‍ഷം വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അസാപ് വിദ്യാര്‍ഥികളുടെ റാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."