കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
പെരുമ്പാവൂര്‍ : എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിഷേയന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി പെരുമ്പാവൂര്‍ വെങ്ങോല പൂനൂര്‍ മഹാദേവ മണ്ഡപത്തില്‍ സംഘടിപ്പിച്ച 37ാമത് ജില്ലാ ജൂനിയര്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.
രാവിലെ 8.30ന് അസോസിയേഷന്‍ പ്രസിഡന്റ് സെന്‍സായ് ജോയി പോള്‍ പതാക ഉയര്‍ത്തിയതോടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗവും ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറിയുമായ ആര്‍.രാമനാഥന്‍ ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. എറണാകുളം ജില്ലാ കരാട്ടെ അസോസിയേഷന്‍ പ്രസിഡന്റ് സെന്‍സായ് ജോയി പോള്‍ അദ്ധ്യക്ഷത വഹിച്ചു.
മത്സരവേദികളുടെ ഉദ്ഘാടനം വെങ്ങോല ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ.കെ.പിള്ള നിര്‍വ്വഹിച്ചു. സംസ്ഥാന റഫറി കമ്മീഷന്‍ അംഗങ്ങളായ സെന്‍സായ് മുഹമ്മദ് ഷാഫി, സെയ്ദ് ജമാല്‍, അസോസിയേഷന്‍ ട്രഷറര്‍ പി.പി വിജയകുമാര്‍, വൈസ് പ്രസിഡന്റ് എന്‍.വിജയകുമാര്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് ജോസ്, ഡോ. അനിത നടരാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 98 ക്ലബ്ബുകളില്‍ നിന്നായി 500 ഓളം കരാട്ടെ താരങ്ങള്‍ മാറ്റുരച്ചു. 131 പോയിന്റോടെ ഇന്‍ഡോ ജപ്പാന്‍ കരാട്ടെ ക്ലബ്ബ് കിഴക്കമ്പലവും, 127 പോയിന്റോടെ ജപ്പാന്‍ കരാട്ടെ സെന്റര്‍ നെല്ലിമറ്റം ക്ലബ്ബും, 97 പോയിന്റോടെ എമ്പററര്‍, തൃക്കാരിയൂര്‍ ക്ലബ്ബും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേരള കരാട്ടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എ ഷിഹാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ല അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സെന്‍സായ് എം.ഹരിഹരന്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് സെന്‍സായ് എം.കെ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."