വിദേശത്തു നിന്ന് വരുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം; സത്യവാങ്മൂലം സമര്‍പ്പിക്കണം
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രആഭ്യന്തരമന്ത്രാലയം. ഓഗസ്റ്റ് 8 മുതലാണ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം നിലവില്‍ വരുക.
എയര്‍ഇന്ത്യയാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ക്ക് ക്വാറന്റീനില്‍ അനുവദിച്ചിരിക്കുന്ന ഇളവുകളാണ് ഇതില്‍ പ്രധാനം.
എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍(മൂന്ന് ദിവസം) മുമ്പ് ിലംറലഹവശമശൃുീൃ.േശി എന്ന വെബ്‌സൈറ്റില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കണം.
14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റൈനിന് വിധേയമാക്കുമെന്ന് അവര്‍ വെബ്സൈറ്റില്‍ ഉറപ്പ് നല്‍കണം, അതായത് 7 ദിവസം സ്വന്തം ചെലവില്‍ ഇന്‍സ്റ്റിയൂഷണല്‍ ക്വാറന്റൈനും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വാറന്റൈനില്‍ കഴിയണം.
ആര്‍.ടി.-പിസിആര്‍ ടെസ്റ്റില്‍ കൊവിഡ് ഫലം നെഗറ്റീവുള്ളവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നേടാം.
യാത്രക്കാര്‍ വന്നതിനുശേഷം അവരുടെ വിലയിരുത്തല്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ക്വാറന്റൈന്‍ സംബന്ധിച്ച പ്രോട്ടോക്കോള്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
ഗുരുതരമായ അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍, മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ എന്നിവര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന്‍ അനുവദിക്കും. എന്നാല്‍ ഇളവ് ആവശ്യമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."