HOME
DETAILS
MAL
ദേശീയപാതയിലെ ഉയര വ്യത്യാസം അപകടങ്ങള്‍ക്ക് കാരണമാകുന്നു
backup
April 28 2017 | 20:04 PM
എരമല്ലൂര്‍: ദേശീയപാതയുടെ വശങ്ങളിലെ ഉയരവ്യത്യാസം അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഒറ്റപ്പുന്ന മുതല്‍ അരൂര്‍മുക്കം വരെയുള്ള ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള ഉയര വ്യത്യാസങ്ങള്‍ കാണുന്നത്.
റോഡ് വശങ്ങളിലെ പൂഴി ഇടിഞ്ഞുതാഴ്ന്നതും മഴയത്ത് ഒലിച്ചുപോയതുമാണ് ഉയര വ്യത്യാസങ്ങള്‍ക്കു കാരണം. ഇതുമൂലം ദേശീയപാതയോരത്ത് ഒതുക്കുന്ന വാഹനങ്ങള്‍ താഴ്ചയിലേക്കു മറിഞ്ഞ് അപകടങ്ങള്‍ക്കു കാരണമാകുന്നു. കാല്‍നടയാത്രികരും ഇരുചക്രവാഹനങ്ങളും സൈക്കിള്‍ യാത്രികരും ദിനംപ്രതി അപകടത്തില്‍പ്പെടുന്നത് പതിവാണ്. താഴ്ച ഭാഗം എത്രയുംവേഗം പൂഴിയിട്ട് ഉയര്‍ത്തണമെന്നാണു യാത്രക്കാരുടെ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."