സത്യസന്ധതയുടേയും നീതിയുടേയും വിജയം: പ്രസിഡന്റ്
മാവേലിക്കര: സത്യസന്ധതയുടേയും നീതിയുടേയും വിജയമാണ് ഭരണ സമിതി വീണ്ടും തിരിച്ചുവരുവാന്‍ ഇടയാക്കിയതെന്നു ബാങ്ക് പ്രസിഡന്റ് കുര്യന്പള്ളത്ത് പറഞ്ഞു.
എല്ലാവരെയും വിശ്വാസത്തില്‍ എതുടത്തുകൊണ്ട് ബാങ്കിനെ പഴകാല പ്രതാപത്തിലേക്ക് കൊണ്ടുവരുവാന്‍ യത്നിക്കുമെന്നും കുര്യന്പള്ളത്ത് കൂട്ടിചേര്‍ത്തു.
ബാങ്ക് ഹെഡ് ഓഫിസില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് കുര്യന്പള്ളത്തിനു സ്വീകരണം നല്കി.
ബാങ്ക് കവാടത്തില്‍ നടന്ന സ്വീകരണത്തിന് ഡി.സി.സി വൈസ് പ്രസിഡുമാരായ കെ.ആര് മുരളീധരന്, കല്ലുമലരാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഗോപന്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ നൈാന്‍ സി. കുറ്റിശേരില്‍, കെ.എല്‍ മോഹന്‍ലാല്‍, സുജജോഷ്വ, കുഞ്ഞുമോള്രാജു, പഞ്ചവടി വേണു, സജീവ് പ്രായിക്കര, അഭിലാഷ് തുമ്പിനാത്ത് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."