HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: സി- ആപ്ട് കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം
backup
August 03 2020 | 03:08 AM
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സര്‍ക്കാര്‍ പ്രിന്റിങ് സ്ഥാപനമായ സി- ആപ്ടിലേക്ക് 28 പാഴ്‌സലുകള്‍ എത്തിയതായി കണ്ടെത്തി. ഇതേതുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസില്‍ ഇവിടം കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കസ്റ്റംസ് തീരുമാനിച്ചു.
ഈ പാഴ്‌സലുകള്‍ പരിശോധിക്കുകപോലും ചെയ്യാതെ സി- ആപ്ടിന്റെ വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോയത് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് രണ്ട് വാഹനങ്ങളിലായാണ് പാഴ്‌സലുകള്‍ സി- ആപ്ടില്‍ എത്തിച്ചത്. ഇതില്‍ ചില പായ്ക്കറ്റുകള്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഈ ഉന്നതോദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നതതലങ്ങളില്‍ നിന്നു ലഭിച്ച നിര്‍ദേശമനുസരിച്ചാണ് ഇങ്ങനെ ചെയ്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.അതേസമയം, കേരള സാങ്കേതിക സര്‍വകലാശാലയിലെ ഒരു ജീവനക്കാരന് സി- ആപ്ടിലെ സുപ്രധാന തസ്തികയില്‍ നിയമനം നല്‍കിയതിനുപിന്നാലെയാണ് പാഴ്‌സല്‍ ഇടപാടുണ്ടായതെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പാഴ്‌സല്‍ കടത്ത് നടന്നതിനുശേഷം ഈ ജീവനക്കാരനെ കേരള സാങ്കേതിക സര്‍വകലാശാലയിലേക്ക് മടക്കിഅയച്ചതും ജീവനക്കാര്‍ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."