കുന്നത്തൂരില്‍ കൊടിക്കുന്നിലിന്റെ രണ്ടാംഘട്ട സ്വീകരണ പരിപാടികള്‍
ശാസ്താംകോട്ട: മാവേലിക്കര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ കുന്നത്തൂരിലെ രണ്ടാം ഘട്ട സ്വീകരണ പരിപാടികള്‍ക്ക് ആവേശകരമായ സ്വീകരണം. രാവിലെ എട്ടിന് മലനട ജങ്ഷനില്‍ നിന്നും തുടങ്ങിയ സ്വീകരണം മണ്ണാറോഡും ഇടയ്ക്കാട് ചന്തയും കടന്ന് അയ്യന്‍കാളി ജങ്ഷനിലെത്തി മഹാത്മാ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പഹാരമണിയിച്ച് ശാസ്താംനട ജങ്ഷനും കടന്ന് തൊളിക്കല്‍ ജങ്ഷനും പിന്നിട്ട് കുന്നത്തൂര്‍ മണ്ഡലത്തില്‍ പ്രവേശിച്ചു.
നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരും നാട്ടുകാരും സ്ഥാനാര്‍ഥയെ സ്വീകരിക്കുന്നതിന് വേണ്ടി കാത്ത് നില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് കുന്നത്തൂര്‍, പവിത്രേശ്വരം, കിഴക്കേക്കല്ലട, ശാസ്താംകോട്ട പടിഞ്ഞാറ്, മൈനാഗപ്പള്ളി കിഴക്ക് തുടങ്ങിയ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം സോമവിലാസം ജങ്ഷനില്‍ സമാപിച്ചു.
കുട്ടനാട് മണ്ഡലത്തിലെ മൂന്നാംഘട്ട സ്വീകരണ പരിപാടികള്‍ക്ക് ഇന്ന് രാവിലെ എട്ടിന് തുടക്കമാകും.
കൈനകരി പഞ്ചായത്തിലെ കോലത്ത് ജെട്ടിയില്‍ നടക്കുന്ന ഉദ്ഘാടന സ്വീകരണത്തിന് ശേഷം കൈനകരി, എടത്വ, വീയപുരം, തകഴി തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നുള്ള സ്വീകരണത്തിന് ശേഷം രാത്രി ഒന്‍പതിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."