HOME
DETAILS
MAL
ട്രഷറി അക്കൗണ്ടില്‍നിന്ന് രണ്ടുകോടി തട്ടിയ സീനിയര്‍ അക്കൗണ്ടന്റ് ഒളിവില്‍
backup
August 03 2020 | 03:08 AM
തിരുവനന്തപുരം: ജില്ലാ കലക്ടറുടെ ട്രഷറി അക്കൗണ്ടില്‍നിന്നും രണ്ടുകോടി തട്ടിയ കേസിലെ പ്രതിയായ സീനിയര്‍ അക്കൗണ്ടന്റ് ഒളിവില്‍. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ ഉദ്യോഗസ്ഥനായ എം.ആര്‍ ബിജുലാലാണ് ഒളിവിലുള്ളത്. കരമനയിലുള്ള വാടക വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ബിജുലാല്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലിസ് പറയുന്നത്. ബിജുലാലിനെതിരേ കഴിഞ്ഞ ദിവസമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബിജുലാലിന്റെ തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം അക്കൗണ്ടില്‍നിന്നും ഇയാള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് നാലുതവണ പണം മാറ്റിയിട്ടുണ്ട്. ഇതുകൂടാതെ സ്വന്തമായുള്ള മറ്റൊരു അക്കൗണ്ടിലേക്കും ബിജുലാല്‍ പണം മാറ്റി. ഒരാള്‍ക്ക് മാത്രമായി ചെയ്യാന്‍ കഴിയുന്നതല്ല ഈ തട്ടിപ്പെന്നാണ് വിലയിരുത്തല്‍. മൂന്നു തരത്തിലുള്ള അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഒരാളുടെ അക്കൗണ്ടിലേക്ക് പണം മാറ്റാനാകൂ.
അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുന്നതിന് മറ്റു രണ്ട് ഉദ്യോഗസ്ഥരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാം.
കഴിഞ്ഞ മാസം 27ന് തട്ടിപ്പ് കണ്ടെത്തിയെങ്കിലും അഞ്ചുദിവസം അധികൃതര്‍ രഹസ്യമാക്കി വച്ചതിനു പിന്നിലൂം ദുരൂഹതയുണ്ട്. ജില്ലാ കലക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ രണ്ട് കോടി രൂപ ബിജുലാല്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ പേരും പാസ് വേര്‍ഡും ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് ബിജുലാലിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."