ശക്തമായ കാറ്റില്‍ ചായക്കടയുടെ മേല്‍ക്കൂര തകര്‍ന്നു: വരാന്തയില്‍ നിന്ന യുവാവ് രക്ഷപ്പെട്ടു
കാട്ടാക്കട: ശക്തമായ കാറ്റില്‍ ചായക്കടയുടെ മേല്‍ക്കൂര തകര്‍ന്നു. ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഊരൂട്ടമ്പലം സര്‍ക്കാര്‍ എല്‍.പി സ്കൂളിന്റെ സമീപമുള്ള അമ്പലത്തുംവിളാകം വീട്ടില്‍ ജി. ഗോപാലകൃഷ്ണന്റെ (വിജയന്) ഉടമസ്ഥതയിലുള്ള ചായക്കടയുടെ മേല്‍ക്കൂരയാണ് നിലംപൊത്തിയത്. തകര ഷീറ്റ് മേഞ്ഞതായിരുന്നു മേല്‍ക്കൂര. കടയുടെ മുന്നില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തശേഷം ഡ്രൈവര്‍ തൊട്ടടുത്ത കടയില്‍ സാധനം വാങ്ങാന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്.
ഓട്ടോറിക്ഷക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. വീശിയടിച്ച കാറ്റില്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തിരക്കേറിയ റോഡിലേക്കും റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷക്ക് മുകളിലേക്കും പറന്നു വീഴുകയായിരുന്നു. മഴ നയാതിരിക്കാന്‍ കടവരാന്തയില്‍ കയറിനിന്ന വഴിയാത്രക്കാരനായ യുവാവ് മേല്‍ക്കൂരയ്ക്ക് അടിയില്പെട്ടുവെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ രാത്രിയോടെ തന്നെ അപകടത്തില്‍ പ്പെട്ട മേല്‍ക്കൂര പൊളിച്ചുനീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."