HOME
DETAILS
MAL
തമിഴ്നാട്ടില്‍ കൊലപാതകത്തിന് പിന്നാലെ സംഘര്‍ഷം
backup
August 03 2020 | 03:08 AM
ചെന്നൈ: തമിഴ്നാട്ടിലെ താലങ്കുദ ഗ്രാമത്തില്‍ ഒരു കൊലപാതകത്തെ ചൊല്ലി സംഘര്‍ഷം. മത്സ്യബന്ധന ബോട്ടുകളും ഇരുചക്ര വാഹനങ്ങളുമടക്കം അഗ്നിക്കിരയാക്കപ്പെട്ടതോടെ 43 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിനിടെ ചില വീടുകള്‍ക്കു തീവച്ചതായും റിപ്പോര്‍ട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ഇവിടത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരന് കൊല്ലപ്പെട്ടിരുന്നത്.
പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."