മുളിയാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; കേഴുന്നു... ദാഹജലത്തിനായി
കുറ്റിക്കോല്‍: മൂളിയാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നേട്ടോട്ടമോടുന്നു. ഈ പ്രദേശങ്ങളിലെ തോടും കുളങ്ങളും കിണറുകളെല്ലാം നേരത്തെ വറ്റിയതും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കുഴല്‍ കിണറുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നതും കാരണമാണ് ജലക്ഷാമം രൂക്ഷമായത്.
മുളിയാറിലെ ബാവിക്കര, കെ.കെ പുറം, ഇരിയണ്ണി, കാനത്തൂര്‍, കോട്ടൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുന്നത്. കെ.കെ പുറത്തും ബാവിക്കരയിലും ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴിയുള്ള ജലവിതരണം നിലച്ചിട്ട് ദിവസങ്ങളായി. കിലോമീറ്ററുകള്‍ നടന്നാണ് ഇവിടെയുള്ളവര്‍ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. കുറ്റിക്കോല്‍ പഞ്ചായത്തിലെ ആലത്തിന്‍കടവ്, പുളുവിഞ്ചി, നെല്ലിത്താവ് തുടങ്ങിയ ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പട്ടികവര്‍ഗ കോളനിയിലെ പത്തോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചു കൊണ്ടിരുന്ന പൊതുകിണര്‍ വറ്റിയതോടെ ദുരിതം ഇരട്ടിച്ചു. പുളുവിഞ്ചിയിലെ പൊതുകിണറുകളും ഉപയോഗശൂന്യമായി.
സമീപത്തെ വെള്ളം വറ്റിയ തോട്ടില്‍ ചെറുകുഴികളുണ്ടാക്കി അതില്‍ നിന്നാണ് ഇപ്പോള്‍ വെള്ളം ശേഖരിക്കുന്നത്. കുഴിയിലെ വെള്ളം കലങ്ങിയതിനാല്‍ തുണി ഉപയോഗിച്ച് അരിച്ചെടുത്താണ് ഉപയോഗിക്കുന്നത്. തോട്ടില്‍ തടയണ നിര്‍മിക്കുകയോ രാമംകയം കുടിവെള്ള പദ്ധതിയിലെ ജല വിതരണ പൈപ്പ് ആലത്തിന്‍കടവുവരെ നീട്ടുകയോ ചെയ്തിരുന്നെങ്കില്‍ കോളനിയിലുള്‍പ്പടെയുള്ളവര്‍ക്ക് ഗുണം ലഭിക്കുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."