സഊദിയിൽ കടലിൽ മുങ്ങിയ ഇന്ത്യൻ ബാലനെ അതിർത്തി സേന രക്ഷിച്ചു
ദമാം: കിഴക്കൻ സഊദിയിലെ കടലിൽ മുങ്ങിയ ഇന്ത്യൻ ബാലനെയും യമനി പൗരനെയും അതിർത്തി രക്ഷാ സേന രക്ഷപ്പെടുത്തി. ദമാമിനു സമീപമുള്ള ദാരൈൻ ബീച്ചിൽ ഒഴുക്കിൽ പെട്ട എട്ടു വയസുകാരനേയും വ്യാവസായിക നഗരിയായ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ നഖീൽ ബീച്ചിനു സമീപം കടലിൽ മുങ്ങിയ യമനി പൗരനേയുമാണ് അതിർത്തി രക്ഷാ സേനയിലെ സെർച്ച് ആൻ്റ് റെസ്ക്യു വിഭാഗം രക്ഷപ്പെടുത്തിയത്. രണ്ടിടങ്ങളിലും നീന്തുന്നതിടെയാണ് ഒഴുക്കിൽ പെട്ടത്.
ശക്തമായ കടലൊഴുക്കിൽ ഒരു ബാലൻ പെട്ടുവെന്ന സന്ദേശത്തെ തുടർന്നാണ് രക്ഷാ വിഭാഗം സ്ഥലത്തെത്തിയത്. ജുബൈൽ ബോർഡർ ഗാർഡ് സെക്റ്ററിൽ നിന്നും ദമാം സെർച്ച് ആൻഡ് റെസ്ക്യു വിഭാഗത്തിലേക്ക് അടിയന്തിര സന്ദേശം നൽകിയതിനെ തുടർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയതെന്ന് ബോർഡർ ഗാർഡ് വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു.
കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയും കുട്ടിയുടെ ആരോഗ സ്ഥിതി തൃപ്തികരമാണെന്നും അതിർത്തി സേന വാക്താവ് അറിയിച്ചു. കടലിൽ നീന്താനിറങ്ങുന്നവർ സുരക്ഷാ വിഭാഗത്തിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സൂചനാ ബോഡുകളിലെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അതിർത്തി സേന വാക്താവ് ഓർമ്മപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."