ഇരിട്ടിയിലും മുഴക്കുന്നിലും എല്‍.ഡി.എഫിന് ആശ്വാസം
ഇരിട്ടി: ഭരണസമിതിയില്‍ ന്യൂനപക്ഷമായ എല്‍.ഡി.എഫ് ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും മുഴക്കുന്ന് പഞ്ചായത്തിലും നിലപാടില്‍ ഉറച്ച് മുസ്‌ലിംലീഗ്. ലീഗ് നിലപാട് രണ്ടിടത്തും ഭരണത്തിനു നേതൃത്വം നല്‍കുന്ന സി.പി.എം നേതൃത്വത്തിന് ആശ്വാസമായി ബി.ജെ.പി പിന്തുണയോടെ ഭരണം വേണ്ടെന്ന മുസ്‌ലിംലീഗിന്റെ ഉറച്ച നിലപാടാണു രണ്ടു തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അവിശ്വാസം വൈകുന്നത്. സി.പി.എം ശക്തികേന്ദ്രമായ മുഴക്കുന്നില്‍ 15 വാര്‍ഡുകളാണുള്ളത്.
പഞ്ചായത്ത് രൂപീകരണം മുതല്‍ എല്‍.ഡി.എഫാണ് ഇവിടെ ഭരണം നടത്തുന്നത്. കഴിഞ്ഞതവണ സി.പി.എം 10, സി.പി.ഐ രണ്ട്, മുസ്‌ലിംലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.സി.പി.എം അംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. എന്നാല്‍ ഇക്കുറി മുസ്‌ലിംലീഗ് മൂന്നു വാര്‍ഡുകള്‍ നില നിര്‍ത്തിയതോടൊപ്പം കോണ്‍ഗ്രസ് മൂന്നു വാര്‍ഡിലും ബി.ജെ.പി രണ്ടണ്ടു വാര്‍ഡിലും വിജയിച്ചു. സി.പി.ഐ അവരുടെ രണ്ടു വാര്‍ഡുകളില്‍ വിജയം നേടിയപ്പോള്‍ സി.പി.എം അഞ്ചിടത്തു മാത്രമാണു വിജയിച്ചത്. സി.പി.എമ്മിന്റെ അഞ്ചു വാര്‍ഡുകളാണു കോണ്‍ഗ്രസും ബി.ജെ.പിയും പിടിച്ചെടുത്തത്.
കോണ്‍ ഗ്രസിന്റെ വിജയത്തേക്കാള്‍ സി.പി.എമ്മിനെ ചൊടിപ്പിച്ചതു ബി.ജെ.പിയുടെ വിജയമായിരുന്നു. ഇതേതുടര്‍ന്നു മുഴക്കുന്ന് പഞ്ചായത്തില്‍ ബി.ജെ.പിയും സി.പി.എമ്മും നിരന്തരം സംഘര്‍ഷത്തിലാണ്. യു.ഡി.എഫിന് ആറും എല്‍.ഡി.എഫിന് ഏഴും ബി.ജെ.പിക്കു രണ്ടും വാര്‍ഡുകളാണുള്ളത്. ബി.ജെ.പിയുടെ പിന്തുണ വേണ്ടെണ്ടന്ന യു.ഡി.എഫ് നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഏഴു വാര്‍ഡുകളില്‍ മാത്രം വിജയിച്ച മുഴക്കുന്നില്‍ സി.പി.എം ഭരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലീഗ് അവിശ്വാസ പ്രമേയം കൊണ്ടണ്ടുവന്നാല്‍ ബി.ജെ.പി പിന്തുണക്കാന്‍ തയാറാണെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് അവിശ്വാസനീക്കത്തില്‍ നിന്നു അവര്‍ പിന്‍മാറിയത്. ഇതേ അവസ്ഥ തന്നെയാണ് ഇരിട്ടി നഗരസഭയിലുമുള്ളത്. ആകെയുള്ള 33 കൗണ്‍സിലര്‍മാരില്‍ സി.പി.എം 12, മുസ്‌ലിംലീഗ് 10, കോണ്‍ഗ്രസ് അഞ്ച്, ബി.ജെ.പി അഞ്ച് എന്നിങ്ങനെയാണു കക്ഷിനില.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ലീഗിലെ മൂന്ന് അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണു സഭയില്‍ ന്യൂനപക്ഷമായ എല്‍.ഡി.എഫിനു ഭരണം ലഭിച്ചത്. ലീഗ് ഇരിട്ടി നഗരസഭാ കമ്മിറ്റി അവിശ്വാസ പ്രമേയത്തിനു നീക്കം ആരംഭിച്ചിട്ടുണ്ടെണ്ടങ്കിലും ബി.ജെ.പിയുടെ പിന്തുണയില്ലാതെ ഇവിടെയും അവിശ്വാസ പ്രമേയം പാസാവില്ല. മുസ്‌ലിം യൂത്ത്‌ലീഗും ബി.ജെ.പിയുടെ പിന്തുണയോടെ ഭരണം വേണ്ടെണ്ടന്ന ശക്തമായ നിലപാടിലാണ്. അതേസമയം ഇരിട്ടി നഗരസഭയിലും മുഴക്കുന്ന് പഞ്ചായത്തിലും ഭരണത്തിലെ കൊള്ളരുതായ്മകളെ പൊതുജനമധ്യത്തില്‍ തുറന്നു കാട്ടാനുള്ള പ്രചാരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കാനുള്ള തയാറെടുപ്പിലാണു ലീഗ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."