വാഫി, വഫിയ്യ ട്രയല്‍ അലോട്ട്‌മെന്റ് ചൊവ്വാഴ്ച
വളാഞ്ചേരി: കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസുമായി അഫ്‌ലിയേറ്റ് ചെയ്ത വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ തംഹീദിയ്യ (+1) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പ്രസിദ്ധീകരിക്കും. www.wafyonline.com വഴി ഫലമറിയാന്‍ സാധിക്കും. ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചു മണി വരെ നല്‍കിയ കോളേജ് ഓപ്ഷനുകളില്‍ മാറ്റങ്ങള്‍ വരുത്താനും പുതുതായി ചേര്‍ക്കാനും അവസരമുണ്ടായിരിക്കും. ആഗസ്റ്റ് ഏഴിന് ഉച്ചക്ക് രണ്ടു മണിക്ക് ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ച 10ാം തിയതി വൈകുന്നേരം നാലുമണിക്ക് മുമ്പ് പ്രവേശനം ലഭിച്ച കോളേജുകളുമായി ബന്ധപ്പെട്ട് അഡ്മിഷന്‍ എടുക്കേണ്ടതാണ്. അഡ്മിഷന്‍ എടുക്കാത്തവര്‍ക്ക് സീറ്റ് നഷ്ടപ്പെടും. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പരിഗണിച്ചായിരിക്കും അഡ്മിഷന്‍ നടത്തുക.
കോവിഡ്-19 കാരണം ഈ വര്‍ഷത്തെ വാഫി, വഫിയ്യ പ്രവേശനം സ്‌കൂള്‍ പത്താം ക്ലാസിലെ മാര്‍ക്ക്, മദ്രസ പൊതു പരീക്ഷയിലെ മാര്‍ക്ക്, മറ്റ് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ഥി കൈവരിച്ച നേട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. വെയിറ്റേജ് മാര്‍ക്ക് ലഭിച്ചതിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഡ്മിഷന്‍ ലഭിച്ച കോളേജുകളില്‍ പ്രവേശന സമയത്ത് ഹാജരാക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ബോധ്യപ്പെട്ടാല്‍ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും.
ഫലമറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് www.wafyonline.com സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക് 7025687788, 9349677788, 9497313222 നമ്പറുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."