കുഞ്ഞു ജീവനായി വഴിയൊരുക്കൂ.....നവജാത ശിശുവിനെ ഹൃദയ ചികിത്സക്കായി മംഗലാപുരത്തു നിന്ന് തിരുവനന്തപുരം കൊണ്ടു വരുന്നു
കാസര്‍കോഡ്: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആബുലന്‍സ്ഇന്ന് രാവിലെ കൊണ്ടുവരും. രാവിലെ 10 30 ഓടെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു പോകുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിക്കേണ്ടത്.
കെ എല്‍ 60 ജെ 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നത് ഏതാണ് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മുകളില്‍ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു. സി പി റ്റി ഈ ദൗത്യം ഏറ്റടുത്തിരിക്കുന്നത് ആബുംലന്‍സ് കടന്ന് പോകുന്ന വഴികളില്‍ സി പി റ്റി യുടെ പ്രവര്‍ത്തകര്‍വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി നിലകൊള്ളും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.അതോടൊപ്പം ഇ ആര്‍ ടി യും സി പി റ്റി യുടെ ഒപ്പം ചേര്‍ന്നിട്ട് യാത്ര സുഗമമാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."