HOME
DETAILS
MAL
ചാലിയത്ത് മത്സ്യബന്ധന വല കത്തി നശിച്ചു; രണ്ടിടത്ത് അടിക്കാടിനും തീപിടിച്ചു
backup
April 16 2019 | 06:04 AM
ചാലിയം: ഫോറസ്റ്റ് ഓഫിസിന് സമീപം മത്സ്യ ബന്ധനവല തീപിടിച്ച് നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് മീന്‍പിടിത്ത വല കത്തിയത്. അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന വല പൂര്‍ണമായും ഉപയോഗശൂന്യമായി.
മീഞ്ചന്ത സ്റ്റേഷനില്‍ നിന്നുള്ള അഗ്നി രക്ഷാ സേനയെത്തിയാണ് തീ വ്യാപിക്കുന്നത് തടഞ്ഞത്. പരിസരത്ത് നിരവധി ബോട്ടുകളും വള്ളങ്ങളും ഒട്ടേറെ മത്സ്യ ബന്ധന സാമഗ്രികളും ഉണ്ടായിരുന്നു. തൈകടപ്പുറത്ത് അബ്ദുന്നാസര്‍, സിദ്ദിമോന്‍, ഫൈസല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വലയാണ് കത്തിയമര്‍ന്നത്. അരീക്കാട് മാളിയേക്കല്‍ പെട്രോള്‍ പമ്പിന് സമീപത്തെ അടിക്കാടിനും രാത്രി
ചാലിയം നിര്‍ദേശ് വളപ്പിലെ അടിക്കാടിനും തീ പിടിച്ചെങ്കിലും മീഞ്ചന്ത അഗ്നി രക്ഷാ സേനയെത്തി അണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."