എം.കെ രാഘവന് എലത്തൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ പര്യടനം നടത്തി
കുന്ദമംഗലം: എലത്തൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനം. എലത്തൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്. മാവൂരില്‍ തുടങ്ങി കള്ളിക്കുന്ന് വരെ റോഡ് ഷോ നടന്നു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഫ്ളാഷ് മോബും നടന്നു.
എലത്തൂര്‍ മണ്ഡലത്തിലെ മോരിക്കരയില്നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടര്‍ന്ന് കരിപ്പാകടവ്, ബദിരൂര്‍, കൂടത്തുംപൊയില്‍, മൂട്ടോളി, കക്കോടി മുക്ക്, പടിഞ്ഞാറ്റുംമുറി, ചീരോട്ട് താഴം എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഉച്ചയ്ക്കു ശേഷം കൊടുവള്ളി മണ്ഡലത്തിലെത്തി. നാലു മണിയോടെ മാവൂരില്‍നിന്നു റോഡ് ഷോയ്ക്കു തുടക്കം. കൂളിമാട്, നായര്‍കുഴി, ചൂലൂര്‍, പാലക്കാടി, കട്ടാങ്ങല്‍, കമ്പനിമുക്ക്, പിലാശേരി, പടനിലം, കുന്ദമംഗലം, കൊളാഴ്താഴം, പെരിങ്ങൊളം, കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ്, പെരുവയല്‍, പെരുമണ്ണ, പുത്തൂര്‍മഠം, പന്തീരാങ്കാവ്, കുന്നത്തുപാലം, കോന്തനാരി വഴി കള്ളിക്കുന്നില്‍ സമാപനം.
റോഡ് ഷോയ്ക്ക് യു.സി രാമന്, സി. മാധവദാസ്, ഖാലിദ് കിളിമുണ്ട, പി.സി അബ്ദുല്‍ കരീം, ദിനേശ് പെരുമണ്ണ, എ. ഷിയാലി, എ.ടി ബഷീര്‍, കെ. കേളുക്കുട്ടി, സി. മരക്കാരുട്ടി എന്നിവര്‍ നേതൃത്വം നല്കി. വിവിധ കേന്ദ്രങ്ങളില്‍ ഐ.പി രാജേഷ്, ഹബീബ് ചെറൂപ്പ, റാഷിദ് നന്മണ്ട, സി.വി ജിതേഷ്, സിജി കൊട്ടാരം, ജാഫര്‍ സാദിഖ്, ദേവദാസ് കുട്ടമ്പൂര്, സുബൈര്‍ മാങ്കാവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."