ഏതു സാഹചര്യവും നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഴ ശക്തമാകുമ്പോഴുണ്ടാകുന്ന ഏതു സാഹചര്യവും നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടിയെടുക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഇതിനു സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍
വെള്ളം കയറുമ്പോള്‍ തന്നെ സുരക്ഷിതമായി ജനങ്ങളെ മാറ്റിപാര്‍പ്പിക്കും. നഗരങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉള്ളിടത്തുനിന്നും ആളുകളെ മാറ്റും. ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സുരക്ഷാ നടപടികള്‍ ശക്തമാക്കും
ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും.
മലയോര മേഖലകളിലും സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ചെറിയ അണക്കെട്ടുകള്‍ തുറക്കുന്നുവെങ്കില്‍ മുന്‍കൂട്ടി അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീം രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിക്കഴിഞ്ഞു.
നെയ്യാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ നടപടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."