ഉടുമ്പിറങ്ങി മലയില്‍ നിന്ന് പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി
നാദാപുരം: ഉറുമ്പിറങ്ങി മലയില്‍ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ പൊലിസ് നിര്‍വീര്യമാക്കി. ശനിയാഴ്ചയാണ് ഖനനത്തിന് അനുമതി നല്‍കിയതിനെത്തുടര്‍ന്നു വിവാദമായ ഉടുമ്പിറങ്ങി മലയില്‍ നിന്ന് വന്‍ പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ വളയം പൊലിസ് പിടികൂടിയയത്. 176 ഡിറ്റനേറ്ററുകളും അത്രതന്നെ ജലാറ്റിന്‍സ്റ്റിക്കുകളുമാണ് പ്രദേശത്തു നിന്ന് കണ്ടെടുത്തത്.
കോഴിക്കോട് നിന്ന് സ്‌ഫോടക വസ്തു വിദഗ്ധര്‍ വളയെത്തെത്തി പരിശോധന നടത്തിയതിനു ശേഷം ചുഴലിയിലെ കരിങ്കല്‍ ക്വോറിയില്‍ വച്ചാണ് ഇവ നിര്‍വീര്യമാക്കിയത്. സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ ഉറുമ്പിറങ്ങി മലയ്ക്കു രണ്ടുകിലോമീറ്റര്‍ അകലെയുള്ള കവ്വായി മലയില്‍ നിന്ന് കഴിഞ്ഞ ദിവസം കുറ്റ്യാടി പൊലിസും വന്‍തോതിലുള്ള സ്‌ഫോടകശേഖരം പിടികൂടി. സംഭവം പൊലിസ് ഗൗരവമായാണ് കാണുന്നത്.
ഈ സാഹചര്യത്തില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത റവന്യൂസംഘം ഇന്ന് ഉടുമ്പിറങ്ങി മലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. വയനാടന്‍ മലനിരകളോട് ചേര്‍ന്ന പ്രദേശത്ത് നേരത്തെ മാവോയിസ്റ്റ് സാന്നിധ്യവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."