മുക്കത്ത് മദ്യവില്‍പ്പനശാല വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു
മുക്കം: നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ മുക്കം അരീക്കോട് റോഡിലെ മലയോരം ഗേറ്റ് ഹൈവേ വൈന്‍ ആന്‍ഡ് ബിയര്‍ പാര്‍ലര്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.
ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മധ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ നഗ്നമായ ലംഘനമാണിത്. കൊയിലാണ്ടി എടവണ്ണപ്പാറ സംസ്ഥാന പാതയോരത്ത് നിലനില്‍ക്കുന്ന മദ്യശാല ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വീണ്ടും പ്രവര്‍ത്തനാനുമതി നേടിയത്.
കൊയിലാണ്ടി എടവണ്ണപാത ജില്ലാ പാതയാണെന്ന് കാണിച്ച് ഉടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
എന്നാല്‍ ഇതിന് ഒത്താശ ചെയ്തു കൊടുത്തത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യമാഫിയ ബന്ധമാണെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത ഇടതുപക്ഷ നയത്തിന്റെ തെളിവാണിതെന്നും യു.ഡി.എഫ് ആരോപിച്ചു.
സര്‍ക്കാര്‍ അഭിഭാഷകന് മധ്യശാലാ ഉടമകളുടെ ആവശ്യം കോടതിയില്‍ എതിര്‍ത്തില്ലെന്നും ഇതാണ് ഉടമകള്‍ക്ക് അനുകൂല വിധി ലഭിക്കാന്‍ കാരണമായതെന്നുമുള്ള ആക്ഷേപവും ശക്തമാണ്. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മദ്യശാല വീണ്ടും തുടര്‍ന്ന് പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധം കനക്കുകയാണ്.
അതേ സമയം ബിയര്‍ വൈന്‍ പാര്ലറിനൊപ്പം അടച്ചു പൂട്ടിയ മുക്കം അഗസ്ത്യന്മുഴിയിലെ കള്ളുഷാപ്പും ഇതിന്റെ ചുവടുപിടിച്ച് പ്രവര്ത്തനമാരംഭിക്കുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."