മത്സരം ഫാസിസവും മതേതരത്വവും തമ്മില്‍: സാദിഖലി തങ്ങള്‍
പുളിഞ്ഞാല്‍: മതേതരത്വവും ഫാസിസവും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫാസിസത്തേയും വര്‍ഗീയതയേയും പരാജയപ്പെടുത്താന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങളാണ് ഇല്ലാതാക്കുന്നതെങ്കില്‍ കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും തങ്ങള്‍ കുറ്റപ്പെടുത്തി. പുളിഞ്ഞാലില്‍ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. നിസാര്‍ അഹമ്മദ് അധ്യക്ഷനായി. പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, പി.കെ ജയലക്ഷ്മി, കെ.വി തങ്കബാലു, പി.കെ അസ്മത്ത്, സി. അബ്ദുല്‍അഷ്റഫ്, പി.കെ അമീന്, ആന്‍ഡ്രൂസ് ജോസഫ്, പി. തങ്കമണി, എല്‍.ആര് അസൈനാര്‍, അഷറഫ്, എ.എം നിഷാന്ത്, പി.സി ഇബ്രാഹിം ഹാജി, ടി.കെ മമ്മൂട്ടി, കെ.ജെ പൈലി, എം.സി ഇബ്രാഹിം ഹാജി, കെ.കെ.സി മൈമൂന, ആസ്യ മൊയ്തു, ജമാല്‍ സംബന്ധിച്ചു. വണ്ടാംകുഴി ചാക്കോ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."