വില്ല്യാപ്പള്ളിയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു
വടകര: വില്ല്യാപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യം കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെയും വില്‍പന വന്‍തോതില്‍ വര്‍ധിച്ചു വരുന്നതായി പരാതി. എല്ലാ വാര്‍ഡുകളിലും മാഹിമദ്യം വ്യാപകമായി ലഭ്യമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ കഞ്ചാവ് ബീഡി എത്തിക്കുന്ന ശീലവും ഇവിടെ തുടങ്ങി.
വിദ്യാലയ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി നേരത്തേ പരാതിയുണ്ട്. കൊളത്തൂര്‍ റോഡില്‍ രാവും പകലും ലഹരിവില്‍പനയാണ്. ബിവറേജില്‍ നിന്നു മൊത്തമായി മദ്യം വാങ്ങി ചില്ലറ വില്‍പന നടത്തുന്ന സംഘങ്ങള്‍ വാര്‍ഡുകള്‍തോറും സജീവമാണ്.
വില്ല്യാപ്പള്ളി പൊലിസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പത്തു മീറ്റര്‍ സമീപത്താണ് കഴിഞ്ഞദിവസം മദ്യലഹരിയില്‍ ഇതരസംസ്ഥാന തൊഴിലാളി വീണു മരിച്ചത്. ആ സംഭവത്തിനുശേഷവും മദ്യവും കഞ്ചാവും സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം.
മാഹിയില്‍ നിന്നും മദ്യം കൊണ്ടുവന്നു വിതരണം ചെയ്യുന്ന സംഘം വില്ല്യാപ്പള്ളിയില്‍ സജീവമാണ്. മദ്യപന്‍മാര്‍ക്ക് കുടിക്കാനുള്ള സൗകര്യങ്ങള്‍പോലും ഇത്തരക്കാര്‍ ചെയ്തുകൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതര സംസ്ഥാനക്കാരുള്‍പെടെയുള്ള സംഘങ്ങള്‍ മദ്യം കഴിക്കാനും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും ഇത്തരം കേന്ദ്രങ്ങളില്‍ സജീവമായി എത്തുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."